web analytics

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പര; വനിത ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ; മലയാളി താരം മിന്നുമണി ടീമിൽ

ന്യൂഡൽഹി: ഓസ്‌ട്രേലിയയ്‌ക്കെതിരായി നടക്കുന്ന ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യൻ വനിത ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. 16 അംഗ ടീമിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്. ടീമിൽ നിന്ന് ബാറ്റർ ഷഫാലി വർമയെ ഒഴിവാക്കിയതാണ് പ്രധാന മാറ്റം. പകരമായി മലയാളി താരം മിന്നുമണി ടീമിൽ ഇടംനേടി.

തേജൽ ഹസബ്‌നിസും സൈമ ഠാക്കൂറുമാണ് ടീമിൽ ഇടംപിടിച്ച മറ്റ് താരങ്ങൾ. ഇവർ ന്യൂസിലാൻഡിനെതിരെയുള്ള മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. പരിക്ക് മൂലം കളികളിൽ നിന്ന് വിട്ടുനിന്നിരുന്ന പേസർ ഹർലീൻ ഡിയോളും തിരിച്ചെത്തിയിട്ടുണ്ട്.

ഈ വർഷം ഇതുവരെ നടന്ന ആറ് മത്സരങ്ങളിൽ നിന്നായി 108 റൺസ് മാത്രമാണ് ഷഫാലിക്ക് നേടാൻ സാധിച്ചത്. മുൻ മത്സരങ്ങളിലെ മോശം പ്രകടനത്തിനു ശേഷമാണ് ഷഫാലിയെ ഒഴിവാക്കാൻ ബിസിസിഐ തീരുമാനിച്ചത്. 33 റൺസായിരുന്നു ഷഫാലിയുടെ ഉയർന്ന സ്‌കോർ. ദയാലൻ ഹേമലത, ഉമാ ചേത്രി, സയാലി സത്ഗരെ എന്നിവരും ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ ഇടംപിടിച്ചിട്ടില്ല.

ഹർമൻപ്രീത് കൗർ ആണ് ടീമിനെ നയിക്കുന്നത്. സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റൻ. യാസ്തിക ഭാട്ടിയും റിച്ച ഘോഷുമാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ. ആദ്യ ഏകദിനം ബ്രിസ്‌ബെയ്‌നിലാണ് നടക്കുന്നത്. ഡിസംബർ 5 നാണ് ആദ്യമത്സരം. രണ്ടാം ഏകദിനം ഇതേ വേദിയിൽ ഡിസംബർ 8ന് നടക്കും. അവസാന മത്സരം 11 ന് പെർത്തിലാണ്. ഇന്ത്യൻ ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റൻ), യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പർ), റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ) പ്രിയ പുനിയ, ജെമീമ റോഡ്രിഗസ്, പ്രിയ മിശ്ര, രാധ യാദവ്, ടിറ്റാസ് സാധു, അരുന്ധതി റെഡ്ഡി, രേണുക സിംഗ് ഠാക്കൂർ, സൈമ ഠാക്കൂർ. ഹർലീൻ ഡിയോൾ, തേജൽ ഹസബ്‌നിസ്, ദീപ്തി ശർമ, മിന്നുമണി

spot_imgspot_img
spot_imgspot_img

Latest news

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

Other news

ഗ്രീൻലൻഡിനായി ട്രംപിന്റെ ‘മാസ്റ്റർ പ്ലാൻ’; യൂറോപ്യൻ രാജ്യങ്ങൾക്കെതിരായ തീരുവ പിൻവലിച്ചു

വാഷിങ്ടൺ: ലോകത്തെ വീണ്ടും ഒരു സാമ്പത്തിക യുദ്ധത്തിന്റെ വക്കിലെത്തിച്ച ഗ്രീൻലൻഡ് വിവാദത്തിൽ...

മെമു ട്രെയിനിൽ കൊല്ലത്തു നിന്നും കയറി എറണാകുളം എത്തും മുമ്പ് യാത്രക്കാർ കുഴഞ്ഞു വീഴുന്നു; കാരണം ഇതാണ്

മെമു ട്രെയിനിൽ കൊല്ലത്തു നിന്നും കയറി എറണാകുളം എത്തും മുമ്പ് യാത്രക്കാർ...

നിറംമങ്ങിയതോ കറപിടിച്ചതോ ഏതു വസ്ത്രവും പുത്തനാക്കും; അമലിൻ്റ ആശയം കൊള്ളാം

നിറംമങ്ങിയതോ കറപിടിച്ചതോ ഏതു വസ്ത്രവും പുത്തനാക്കും; അമലിൻ്റ ആശയം കൊള്ളാം ആലപ്പുഴ: ഉപയോഗശൂന്യമായി...

പെറ്റി അടച്ചില്ലെങ്കിൽ അക്കൗണ്ടിൽ നിന്ന് പിടിക്കും; കേന്ദ്ര മോട്ടോർ വാഹന നിയമ ഭേദഗതി…

പെറ്റി അടച്ചില്ലെങ്കിൽ അക്കൗണ്ടിൽ നിന്ന് പിടിക്കും; കേന്ദ്ര മോട്ടോർ വാഹന നിയമ...

ഉദ്ഘാടനം നടക്കുന്നതിന് മുൻപേ തന്നെ നിർമാണത്തിലിരുന്ന ജലസംഭരണി തകർന്നുവീണു; സംഭവം സൂറത്തിൽ; വൻ പ്രതിഷേധം

ഉദ്ഘാടനം നടക്കുന്നതിന് മുൻപേ തന്നെ നിർമാണത്തിലിരുന്ന ജലസംഭരണി തകർന്നുവീണു സൂറത്ത് ∙ ഗുജറാത്തിലെ...

കഴിക്കരുത് കോഴിയുടെ ഈ ഭാഗം ഡെയ്ഞ്ചറാ… രുചിയുണ്ട് ഗുണമില്ല

കഴിക്കരുത് കോഴിയുടെ ഈ ഭാഗം ഡെയ്ഞ്ചറാ… രുചിയുണ്ട് ഗുണമില്ല പ്രായവ്യത്യാസമില്ലാതെ എല്ലാവരും ഇഷ്ടത്തോടെയും...

Related Articles

Popular Categories

spot_imgspot_img