web analytics

എട്ടുമാസമായി വെള്ളമില്ലാതെ കൊച്ചിയിലെ സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറി

കൊച്ചി: എട്ടുമാസമായി വെള്ളമില്ലാതെ മഞ്ഞപ്പെട്ടി സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറി. വാട്ടര്‍ കണക്ഷനായി എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെങ്കിലും ഇതുവരെയും കണക്ഷന്‍ ലഭിച്ചിട്ടില്ല.

കുടിവെള്ളവും മറ്റു ഹോസ്പിറ്റല്‍ ആവശ്യങ്ങള്‍ക്കുമുള്ള വെള്ളവുമില്ലാതെ ദുരിതത്തിലാണ് രോഗികളും ജീവനക്കാരും. വാഴക്കുളം പഞ്ചായത്തിലെ മാറംപള്ളിക്ക് അടുത്തുള്ള മഞ്ഞപ്പെട്ടി സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയിലാണ് ഒരു വര്‍ഷത്തിന് മുകളിലായി കടുത്ത ദുരിതമനുഭവിക്കുന്നത്.

നാട്ടുകാര്‍ നിരവധി തവണ വെള്ളമില്ലാത്തതിനെ കുറിച്ച് പരാതി പറഞ്ഞിട്ടും പഞ്ചായത്ത് അധികൃതരോ മറ്റു ബന്ധപ്പെട്ടവരോ ഇതുവരെ യാതൊരു നടപടിയും എടുത്തിട്ടില്ല. ഡോക്ടര്‍ ഉള്‍പ്പെടെ നാലു സ്ത്രീ ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ വെള്ളമില്ലാത്തതിനാല്‍ പരിശോധനക്ക് ആയി എത്തുന്നവരും ബുദ്ധിമുട്ടിലാണ്.

അടുത്തുള്ള കിണറില്‍നിന്നാണ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വരെ വെള്ളമെടുത്തിരുന്നത്. എന്നാല്‍ വെള്ളത്തിന് രൂക്ഷഗന്ധമുണ്ടായതിനെ തുടര്‍ന്നാണ് കിണറില്‍നിന്നും വെള്ളമെടുക്കുന്നത് അവസാനിപ്പിച്ചത്.

കെട്ടിടത്തില്‍ ശുചിമുറി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതും രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഉള്‍പ്പെടെയുള്ളവര്‍ക്ക് കടുത്ത ദുരിതമാണ് സമ്മാനിക്കുന്നത്. ഇനിയും അവഗണന തുടര്‍ന്നാല്‍ പ്രതിഷേധമടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും നാട്ടുകാര്‍ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ ലോകത്തിന്റെ നെറുകയിൽ

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ...

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; കലാശപ്പോരിൽ ഇന്ത്യയ്ക്ക് റെക്കോർഡ് ടോട്ടൽ

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; ലോകകപ്പ് ഫൈനലില്‍...

Other news

മഹീന്ദ്ര എസ്‌യുവി: വീണ്ടും ഒന്നാം സ്ഥാനത്ത് സ്കോർപിയോ

മഹീന്ദ്ര എസ്‌യുവി: വീണ്ടും ഒന്നാം സ്ഥാനത്ത് സ്കോർപിയോ ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ മഹീന്ദ്ര എസ്‌യുവികൾക്ക്...

കോട്ടയത്ത് വാടകവീട്ടിൽ ദമ്പതികൾ മരിച്ച നിലയിൽ; രക്തത്തിൽ കുളിച്ച മൃതദേഹങ്ങൾ

കോട്ടയത്ത് വാടകവീട്ടിൽ ദമ്പതികൾ മരിച്ച നിലയിൽ; രക്തത്തിൽ കുളിച്ച മൃതദേഹങ്ങൾ കോട്ടയത്ത് വാടകവീട്ടിൽ...

അങ്കണവാടിയുടെ അടുക്കളയിൽ പാത്രങ്ങൾക്കിടയിൽ മൂർഖൻ പാമ്പ്; കുട്ടികളെ സുരക്ഷിതമായി മാറ്റി

അങ്കണവാടിയുടെ അടുക്കളയിൽ പാത്രങ്ങൾക്കിടയിൽ മൂർഖൻ പാമ്പ്; കുട്ടികളെ സുരക്ഷിതമായി മാറ്റി നിലമ്പൂരിലെ അങ്കണവാടിയിൽ...

വിവാഹ വാഗ്ദാനം നൽകി പീഡനം; 16 ലക്ഷം തട്ടിയെന്ന പരാതിയിൽ സുവിശേഷകൻ അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി പീഡനം; 16 ലക്ഷം തട്ടിയെന്ന പരാതിയിൽ സുവിശേഷകൻ...

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

Related Articles

Popular Categories

spot_imgspot_img