web analytics

ആദ്യം മൂന്ന് കാട്ടാനകള്‍ പിന്നാലെ കുട്ടിയാനടങ്ങുന്ന മറ്റൊരു മൂന്നംഗ കാട്ടാനക്കൂട്ടം; വാഴച്ചാലില്‍ എം എൽ എ കുടുങ്ങി കിടന്നത് ഒരു മണിക്കൂർ

തൃശൂര്‍: വാഴച്ചാലില്‍ റോഡില്‍ കാട്ടാനക്കൂട്ടം നിലയുറപ്പിച്ചതോടെ ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് കുടുങ്ങിക്കിടന്നത് ഒരു മണിക്കൂര്‍ നേരം.

ആനകള്‍ കാടുകയറിയ ശേഷമാണ് സനീഷ് കുമാറിന് ചാലക്കുടിയിലേയ്ക്ക് തിരിക്കാനായത്. നിരവധി വാഹനങ്ങളും കാട്ടില്‍ കുടുങ്ങി.

ഇന്നലെ രാത്രി എട്ടുമണിയോടെ മലക്കപ്പാറ വാഴച്ചാല്‍ വച്ചായിരുന്നു സംഭവം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരിലുള്ള വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തോട്ടം തൊഴിലാളികളുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്ത് മടങ്ങുകയായിരുന്നു എംഎല്‍എ.

ആദ്യം മൂന്ന് കാട്ടാനകള്‍ അടങ്ങുന്ന സംഘത്തിനു മുന്നിലാണ് എംഎല്‍എയുടെ കാര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുടുങ്ങിയത്.

പിന്നീട് ഒരു കുട്ടിയാനടങ്ങുന്ന മറ്റൊരു മൂന്നംഗ കാട്ടാനക്കൂട്ടം വീണ്ടും ഏറെനേരം വാഹനങ്ങള്‍ തടഞ്ഞിട്ടു. അതിനിടെ കാട്ടാനകള്‍ എംഎല്‍എയുടെ വാഹനത്തിന് നേരെ തിരിയുകയും ചെയ്തു. ഈ സമയത്ത് വനംവകുപ്പിന്റെ വാഹനമെത്തിയതോടെയാണ് കാട്ടാനക്കൂട്ടം കാടുകയറിയത്.

spot_imgspot_img
spot_imgspot_img

Latest news

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ ലോകത്തിന്റെ നെറുകയിൽ

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ...

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; കലാശപ്പോരിൽ ഇന്ത്യയ്ക്ക് റെക്കോർഡ് ടോട്ടൽ

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; ലോകകപ്പ് ഫൈനലില്‍...

Other news

മീൻപിടിക്കാനെന്ന വ്യാജേന കഞ്ചാവ് വിൽപ്പന; ആറര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

മീൻപിടിക്കാനെന്ന വ്യാജേന കഞ്ചാവ് വിൽപ്പന; ആറര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ തൃശൂർ:...

യുകെ വിസ തട്ടിപ്പ്; നിര്‍മാതാവ് ജോബി ജോര്‍ജിന് 4 വര്‍ഷം തടവ്

യുകെ വിസ തട്ടിപ്പ്; നിര്‍മാതാവ് ജോബി ജോര്‍ജിന് 4 വര്‍ഷം തടവ് കൊച്ചി:...

ഒരു കാലത്ത് സച്ചിൻ ടെണ്ടുൽക്കർ ക്രീസിൽ എത്തിയാൽ മുഴുവൻ രാജ്യവും ഉറ്റുനോക്കിയിരുന്ന പോലെ, ഇന്ന് സഞ്ജു സാംസൺ ബാറ്റ് ചെയ്യുമ്പോൾ….

ഒരു കാലത്ത് സച്ചിൻ ടെണ്ടുൽക്കർ ക്രീസിൽ എത്തിയാൽ മുഴുവൻ രാജ്യവും ഉറ്റുനോക്കിയിരുന്ന...

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

വിവാഹ വാഗ്ദാനം നൽകി പീഡനം; 16 ലക്ഷം തട്ടിയെന്ന പരാതിയിൽ സുവിശേഷകൻ അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി പീഡനം; 16 ലക്ഷം തട്ടിയെന്ന പരാതിയിൽ സുവിശേഷകൻ...

Related Articles

Popular Categories

spot_imgspot_img