ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20യില്‍ സെഞ്ചുറി നേടിയ സഞ്ജു സാംസൺ ഒമ്പത് സിക്‌സും ആറ് ഫോറുമാണ് പായിച്ചത്. ഇതിനിടെ, ഇതിലൊരു സിക്‌സ് മത്സരം കാണാനെത്തിയ കാണിയുടെ മുഖത്താണ് പതിച്ചത്. സഞ്ജു ഉയർത്തിയടിച്ച് പന്ത് സിക്‌സായി നിലത്തുതൊട്ട ശേഷം തെറിച്ച് കാണിയായ യുവതിയുടെ മുഖത്ത് കൊള്ളുകയായിരുന്നു. Sanju’s super six hit the face of the spectator
നിലത്ത് പിച്ച് ചെയ്തതിന് ശേഷം മുഖത്ത് കൊണ്ടതിനാൽ കൂടുതല്‍ പരിക്കുകളില്ലാതെ യുവതി രക്ഷപ്പെടുകയായിരുന്നു. പന്തുകൊണ്ട വേദനകൊണ്ട് കരഞ്ഞ യുവതിയുടെ മുഖത്ത് ആരോ എടുത്തുകൊണ്ടു വന്ന ഐസ് വച്ചുകൊടുക്കുന്നത് കാണാം. ഇതിന്ടെ, എന്തെങ്കിലും പറ്റിയോയെന്ന് സഞ്ജു അന്വേഷിക്കുന്നതും കാണാം.
സഞ്ജു സാംസണ്‍ (56 പന്തില്‍ പുറത്താവാതെ 109) റണ്‍സാണ് സഞ്ജു നേടിയത്. സഞ്ജുവിനൊപ്പം തിലക് വര്‍മയും (47 പന്തില്‍ 12) ഗംഭീര പ്രകടനം പുറത്തെടുത്തിരുന്നു. ഇരുവരുടെ സെഞ്ചുറി കരുത്തില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 283 റണ്‍സാണ് ഇന്ത്യ നേടിയത്.