News4media TOP NEWS
വാര്‍ഡ് വിഭജനത്തില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഒന്‍പത് തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി മുംബൈയിൽ യാത്രക്കാരുമായി പോയ ബോട്ട് മറ്റൊരു ബോട്ടിലിടിച്ചു, പിന്നാലെ മറിഞ്ഞു; രണ്ടു മരണം പി പി ദിവ്യയുടെ ജാമ്യ വ്യവസ്ഥകളിൽ ഇളവ്; ജില്ല വിട്ടു പോകാം, പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കാം, ആവശ്യപ്പെടുമ്പോൾ മാത്രം ഹാജരായാൽ മതി കണ്ണൂരിൽ വീണ്ടും എം പോക്സ് ആശങ്ക; യു.എ.ഇ.യില്‍ നിന്ന് വന്ന രണ്ടാമത്തെയാൾക്കും രോഗം സ്ഥിരീകരിച്ചു

കുറുവാ സംഘം കൊച്ചിയിലെത്തിയോ? വടക്കൻ പറവൂരിൽ 6 വീടുകളിൽ മോഷണ ശ്രമം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കുറുവാ സംഘം കൊച്ചിയിലെത്തിയോ? വടക്കൻ പറവൂരിൽ 6 വീടുകളിൽ മോഷണ ശ്രമം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
November 15, 2024

കൊച്ചി: വടക്കൻ പറവൂർ തൂയിത്തുറയിൽ പാലത്തിന് സമീപം 6 വീടുകളിൽ മോഷണ ശ്രമം. വീടുകളിൽ നിന്ന് സാധനങ്ങളൊന്നും മോഷണം പോയിട്ടില്ല. വീടുകളുടെ പിൻവാതിൽ തുറക്കാനാണ് ശ്രമം നടത്തിയിരിക്കുന്നത്. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

വടക്കേക്കര പോലീസ് സ്ഥലത്തെത്തി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് അന്വഷണം തുടങ്ങി. ഇവരുടെ കയ്യിൽ ആയുധങ്ങളടക്കം ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുറുവ സംഘമാണ് മോഷണ ശ്രമത്തിനു പിന്നിലെന്നാണ് നാട്ടുകാരുടെ സംശയം. എന്നാൽ പൊലീസ് ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ബുധനാഴ്ച വെളുപ്പിനെ രണ്ട് മണിയോടെ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴാണ് സംഘം മോഷ്ടിക്കാനെത്തിയത് അറിയുന്നത്. വീടിന്റെ പിൻവാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറാനായിരുന്നു മോഷ്ടാക്കളുടെ ശ്രമം. രണ്ടിൽ കൂടുതൽ ആളുകൾ സംഘത്തിൽ ഉണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

എന്നാൽ നാട്ടിൽ വിലസുന്ന കുറുവാ സംഘത്തിൻറെ ഭീതിയിലാണ് ആലപ്പുഴ മണ്ണഞ്ചേരിയിലെ നാട്ടുകാർ. രണ്ടാഴ്ച്ചക്കിടെ നാല് വീടുകളിലാണ് കുറുവാ സംഘം മോഷണം നടത്തിയത്. ആക്രമിക്കാൻ പോലും മടിയില്ലാത്ത മോഷ്ടാക്കൾക്കായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Related Articles
News4media
  • Kerala
  • News

തീ​വ്ര​വാ​ദ​ക്കേ​സി​ല്‍ പ്ര​തി​യാ​യ യു​വാ​വ് ഒളിവിൽ കഴിഞ്ഞത് കേരളത്തിൽ; ആ​സാം പോ​ലീ​സും എ​ന്‍​ഐ​എ​യു...

News4media
  • Kerala
  • News
  • Top News

വാര്‍ഡ് വിഭജനത്തില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഒന്‍പത് തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം ഹൈക...

News4media
  • Kerala
  • News

എറണാകുളം അങ്കമാലി അതിരൂപതയിലെ തര്‍ക്കങ്ങള്‍ പരിഹാരമില്ലാതെ തുടരുന്നു; വിമത വൈദികർക്കെതിരായ അച്ചടക്ക ...

News4media
  • Kerala
  • News
  • Top News

കണ്ണൂരിൽ വീണ്ടും എം പോക്സ് ആശങ്ക; യു.എ.ഇ.യില്‍ നിന്ന് വന്ന രണ്ടാമത്തെയാൾക്കും രോഗം സ്ഥിരീകരിച്ചു

News4media
  • Kerala
  • News

അഞ്ചംഗ കുടുംബം സഞ്ചരിച്ചിരുന്ന കാർ നോർത്ത് പറവൂര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ചു; അപകടം അമിത വ...

© Copyright News4media 2024. Designed and Developed by Horizon Digital