web analytics

ശബരിമല: ദിവസവും 18 മണിക്കൂർ ദർശനം: പതിനെട്ടാം പടിക്കു മുകളില്‍ കര്‍ശനമായ മൊബൈല്‍ ഫോണ്‍ നിരോധനം: നിർദേശങ്ങൾ ഇങ്ങനെ:

മണ്ഡലക്കാലത്തിനു തുടക്കമായതോടെ, ശബരിമലയിലെ നിയന്ത്രണ സംവിധാനങ്ങളും നിദേശങ്ങളും പറഞ്ഞു അധികൃതർ. വെര്‍ച്വല്‍ ബുക്കിങ് നടത്തുന്ന ഭക്തര്‍ക്ക് ഏതെങ്കിലും കാരണവശാല്‍ എത്താന്‍ കഴിഞ്ഞില്ലെങ്കിൽ ബുക്കിങ് റദ്ദാക്കി മറ്റു ഭക്തര്‍ക്ക് അവസരം ഒരുക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. Strict ban on mobile phones at Sabarimala

പലരും പോക്കറ്റില്‍ മൊബൈല്‍ ഫോണ്‍ വിഡിയോ ക്യാമറ ഓണ്‍ചെയ്ത് വച്ച് ശ്രീകോവിലും ഭഗവാനെ പൂജിക്കുന്നതും ഒക്കെ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയാണ്. പതിനെട്ടാം പടിക്കു മുകളില്‍ ഇക്കുറി കര്‍ശനമായ മൊബൈല്‍ ഫോണ്‍ നിരോധനം ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതു പാടില്ലെന്നു തന്ത്രി ഉള്‍പ്പെടെ അറിയിച്ചത്.

വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനു പുറമേ വണ്ടിപ്പെരിയാര്‍, എരുമേലി, പമ്പ എന്നിവിടങ്ങളിലാണ് സ്‌പോട് ബുക്കിങ്ങിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. പുലർച്ചെ 3 മണിക്ക് നട തുറന്നാല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ദര്‍ശനം നടത്താം. പിന്നീട് 3 മുതല്‍ രാത്രി 11 മണി വരെയാണ് നട തുറന്നിരിക്കുക. ചില സമയങ്ങളില്‍ അതിലൂം സമയം നീട്ടി നല്‍കാറുണ്ട്.

ഏതെങ്കിലും കാരണവശാല്‍ വരാന്‍ കഴിയില്ലെങ്കില്‍ കാന്‍സല്‍ ചെയ്യണം. എങ്കില്‍ മാത്രമേ മറ്റുള്ളവര്‍ക്ക് അവസരം ലഭിക്കുകയുള്ളു. പലരും അങ്ങനെ ചെയ്യുന്നില്ല. കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കു നോക്കുമ്പോള്‍ ബുക്ക് ചെയ്യുന്നതില്‍ ഏഴായിരത്തിലധികം പേര്‍ ശരാശരി വരാറില്ല. 40 ലക്ഷത്തോളം അരവണടിന്നുകളുടെ കരുതല്‍ ശേഖരം ആദ്യം തന്നെ തയാറാക്കിയിട്ടുണ്ടെന്നും പ്രശാന്ത് പറഞ്ഞു.

വെര്‍ച്വല്‍ ബുക്കിങ് വഴി 70,000 പേര്‍ക്കും സ്‌പോട് ബുക്കിങ്ങിലൂടെ 10,000 പേര്‍ക്കുമാണ് ഇക്കുറി പ്രതിദിനം ദര്‍ശനത്തിന് സൗകര്യം ഒരുക്കിയിരിക്കുന്നത്. തല്‍ക്കാലം ഇതില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു.

വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യുമ്പോള്‍ ഒരു മെസേജ് ലഭിക്കും. അത്തരക്കാര്‍ മുന്‍കൂട്ടി കാന്‍സല്‍ ചെയ്താല്‍ ബാക്കിയുള്ളവര്‍ക്ക് ബുക്ക് ചെയ്യാന്‍ കഴിയും. ഭക്തര്‍ക്ക് അരവണ പ്രസാദം ആവശ്യത്തിന് നല്‍കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ; തീയതി അറിയാം രണ്ടു ദിവസത്തിനകം

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ;...

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തി

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം...

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന കൊച്ചി:...

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

Other news

എക്സൈസ് കമ്മിഷണർ നിയമനം: സർക്കാരും ഐ.എ.എസ് ഉദ്യോഗസ്ഥരും തമ്മിൽ നിയമപോരാട്ടം കടുക്കുന്നു

എക്സൈസ് കമ്മിഷണർ നിയമനം: സർക്കാരും ഐ.എ.എസ് ഉദ്യോഗസ്ഥരും തമ്മിൽ നിയമപോരാട്ടം കടുക്കുന്നു തിരുവനന്തപുരം:...

കഴക്കൂട്ടത്ത് വീട് കത്തിനശിച്ചു; വയോധിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഉറങ്ങിക്കിടന്ന റാബിയത് ബീവിയെ രക്ഷിച്ചത് അയൽക്കാരൻ

കഴക്കൂട്ടത്ത് വീട് കത്തിനശിച്ചു; വയോധിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് തിരുവനന്തപുരം കഴക്കൂട്ടത്ത് പുലർച്ചെയുണ്ടായ അതിഭീകരമായ...

ഇറാൻ നേതാവിനെ കുറിച്ച് വിവരം നൽകിയാൽ 10 മില്യൺ ഡോളർ പാരിതോഷികം; പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം

ഇറാൻ നേതാവിനെ കുറിച്ച് വിവരം നൽകിയാൽ 10 മില്യൺ ഡോളർ പാരിതോഷികം;...

കൊച്ചിയിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ അടുക്കളകൾ അടച്ചു, ഭക്ഷണത്തിനായി വിദ്യാർത്ഥികളുടെ നെട്ടോട്ടം

കൊച്ചിയിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ അടുക്കളകൾ അടച്ചു, ഭക്ഷണത്തിനായി വിദ്യാർത്ഥികളുടെ...

ക്രൈസ്തവർക്കു അതിന്യൂനപക്ഷ പദവി? കേന്ദ്രത്തിൽ ചർച്ച ശക്തം; തീരുമാനം ഉടൻ

ക്രൈസ്തവർക്കു അതിന്യൂനപക്ഷ പദവി? കേന്ദ്രത്തിൽ ചർച്ച ശക്തം; തീരുമാനം ഉടൻ ന്യൂഡൽഹി: ക്രൈസ്തവ...

ഗൂഗിൾ മാപ്പ് വഴികാട്ടിയത് സെക്രട്ടേറിയറ്റിലേക്ക്; വഴിതെറ്റി വാഹനം ഓടിച്ചുകയറ്റാൻ ശ്രമിച്ച മൂന്ന് യുവാക്കൾ പിടിയിൽ

സെക്രട്ടേറിയറ്റിലേക്ക് വാഹനം ഓടിച്ചുകയറ്റാൻ ശ്രമിച്ച മൂന്ന് യുവാക്കൾ പിടിയിൽ തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തുള്ള...

Related Articles

Popular Categories

spot_imgspot_img