തൃശൂരിൽ തട്ടിക്കൊണ്ടുപോയത് ആലുവ, എറണാകുളം സ്വദേശികളെ; യുവാക്കളെ വഴിയിൽ ഉപേക്ഷിച്ച് അക്രമിസംഘം കടന്നുകളഞ്ഞു

തൃ​ശൂ​ർ: തൃശൂർ പാലക്കാട് ദേശീയപാതയിൽ കാ​റി​ൽ മ​റ്റൊ​രു വാ​ഹ​നം ഇ​ടി​പ്പി​ച്ച് ത​ട്ടി​ക്കൊ​ണ്ടു​പോ​യ യു​വാ​ക്ക​ളെ അ​ക്ര​മി സം​ഘം ഉ​പേ​ക്ഷി​ച്ചു.

എ​റ​ണാ​കു​ളം ഫോ​ര്‍​ട്ട് കൊ​ച്ചി സ്വ​ദേ​ശി മു​ഹ​മ്മ​ദ് റി​യാ​സ്, ആ​ലു​വ സ്വ​ദേ​ശി ഷം​നാ​ദ് എ​ന്നി​വ​രെ​യാ​ണ് മൂ​ന്ന് കാ​റു​ക​ളി​ലാ​യെ​ത്തി​യ സം​ഘം നീലിപ്പാറയിൽ വെച്ച് വാ​ഹ​നം ത​ട​ഞ്ഞ് ത​ട്ടി​ക്കൊ​ണ്ട് പോ​യ​ത്.

കാ​റി​ല്‍ കു​ഴ​ല്‍​പ്പ​ണം ഒ​ളി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് ക​രു​തി​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി യു​വാ​ക്ക​ളെ ത​ട്ടി​ക്കൊ​ണ്ട് പോ​യ​തെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.

മ​ര്‍​ദ​ന​ത്തി​ന് ശേ​ഷം ഇ​രു​വ​രെ​യും തൃ​ശൂ​ര്‍ പു​ത്തൂ​രി​ന് സ​മീ​പം ഇ​റ​ക്കി​വി​ട്ട് സം​ഘം ര​ക്ഷ​പ്പെ​ട്ടു​വെ​ന്നാ​ണ് രക്ഷപ്പെട്ട യു​വാ​ക്ക​ളു​ടെ മൊ​ഴി. പ​രു​ക്കേ​റ്റ യു​വാ​ക്ക​ള്‍ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ തേ​ടി.

ത​ട്ടി​യെ​ടു​ത്ത കാ​ര്‍ പി​ന്നീ​ട് ക​ണ്ണ​മ്പ്ര ഭാ​ഗ​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. വാ​ഹ​ന​ത്തി​ന്‍റെ സീ​റ്റും ഉ​ള്‍​വ​ശ​വും കു​ത്തി​ക്കീ​റി​യ നി​ല​യി​ലാ​ണ്.

കിഡ്നാപ്പിംഗ് ക​ണ്ട നാ​ട്ടു​കാ​ര​നാ​ണ് വാ​ഹ​ന​ങ്ങ​ളു​ടെ ദൃ​ശ്യം മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി പോ​ലീ​സി​ന് കൈ​മാ​റി​യ​ത്.

കോ​യ​മ്പ​ത്തൂ​രി​ല്‍ നി​ന്നും വ​ന്ന യു​വാ​ക്ക​ളെ വാ​ള​യാ​ര്‍ അ​തി​ര്‍​ത്തി​യി​ല്‍ നി​ന്നും സം​ഘം പി​ന്തു‍‍‍‌‌​ട​ര്‍​ന്നു​വെ​ന്നാ​ണ് ദൃ​ശ്യ​ങ്ങ​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ആ​ല​ത്തൂ​ര്‍ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച് ക​ട​ത്തി​യ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലു​ള്ള​ത്.

spot_imgspot_img
spot_imgspot_img

Latest news

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

Other news

നിയന്ത്രണം വിട്ടു; മൂന്നാറിൽ ഡബിൾഡക്കർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി അപകടം

നിയന്ത്രണം വിട്ടു; മൂന്നാറിൽ ഡബിൾഡക്കർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി അപകടം മൂന്നാറിൽ...

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു കൊച്ചി: കൊച്ചി കോർപ്പറേഷൻ മുൻ...

ജപ്പാനിലെങ്ങും ഒഴിഞ്ഞ വീടുകൾ…കേരളവും ഭയക്കണം

ജപ്പാനിലെങ്ങും ഒഴിഞ്ഞ വീടുകൾ…കേരളവും ഭയക്കണം ജനന നിരക്ക് കുറയുകയും അവിടെയുള്ള 'ക്രീം ജനവിഭാഗം'...

വിജില്‍ തിരോധാനക്കേസ്; ചതുപ്പില്‍ നിന്ന് അസ്ഥി കണ്ടെത്തി

വിജില്‍ തിരോധാനക്കേസ്; ചതുപ്പില്‍ നിന്ന് അസ്ഥി കണ്ടെത്തി കോഴിക്കോട്: വെസ്റ്റ്ഹില്‍ സ്വദേശി കെ.ടി....

ജനറൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ്

ജനറൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഉണ്ടായത് ചികിത്സാ...

Related Articles

Popular Categories

spot_imgspot_img