യുകെയിൽ നഴ്സിംഗ് ഹോമില്‍ ജോലിക്കിടെയുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശിയായ യുവാവിന് ഗുരുതര പരിക്ക്. കടുത്തുരുത്തി സ്വദേശിയായ യുവാവാണ് തലയ്‌ക്കേറ്റ ആന്തരിക പരിക്കുകളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവാവിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. Young man from Kottayam was seriously injured in an accident at a nursing home in UK
അപകടം നടന്നയുടനെ യുവാവിനെ ആംബുലൻസിൽ പ്രെസ്റ്റന്‍ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു. ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിനിടയിൽ സംഭവിച്ച ദുരന്തം പെട്ടെന്ന് ഒഴിവായി അദ്ദേഹം ആരോഗ്യവാനായി തിരിച്ചെത്തണേ എന്നാണ് മലയാളി സമൂഹം ഒന്നടങ്കം പ്രാർത്ഥിക്കുന്നത്.
കഴിഞ്ഞ വർഷമാണ് ഇദ്ദേഹം കെയുകെയില്‍ എത്തിയത്. കെയർ വിസയിൽ യു കെയിലെത്തിയ ഭാര്യയ്ക്ക് ഒരു നഴ്സിംഗ് ഹോമില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് യുവാവും ഒപ്പം എത്തുകയായിരുന്നു. ഭാര്യ ജോലി ചെയുന്ന അതേ നഴ്സിംഗ് ഹോമിലാണ് യുവാവും ജോലി ചെയ്തിരുന്നത്.
ഹാന്‍ഡിമാന്‍ എന്നറിയപ്പെടുന്ന മെയിന്റനന്‍സ് ആന്‍ഡ് റിപ്പയറിംഗ് ജോലിയാണ് യുവാവ് ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം നഴ്സിംഗ് ഹോമിലെ ലോഫ്റ്റില്‍ അറ്റകുറ്റപണിക്കിടെയാണ് അപകടം സംഭവിച്ചത്. പണിക്കായി മുകളിൽ കയറിയ യുവാവ് പിടിവിട്ട് തെന്നി താഴെ വീഴുകയായിരുന്നു. നിലവിൽ വെന്റിലേറ്ററിലാണ് യുവാവ്.









