വാഹന വിൽപ്പന നടന്ന് 14 ദിവസത്തിനുള്ളിൽ ഉടമസ്ഥാവകാശം മാറാനുള്ള അപേക്ഷ ആർ.ടി. ഓഫീസിൽ നൽകണം. പിന്നീട് ഉടമസ്ഥാവകാശം കൈമാറാനുള്ള ഫീസും അടയ്ക്കണം. ഇല്ലെങ്കിൽ പിന്നീട് വാഹനവുമായി ബന്ധപ്പെട്ട കേസുകളിൽ ഒന്നാം പ്രതി ആർ.സി. ഓണർ ആയിരിക്കും. If vehicle is sold but RC name is not changed.
ഇനി വാഹനം വാങ്ങിയയാൾ പേരുമാറാൻ കൂട്ടാക്കുന്നില്ലെങ്കിൽ എന്ത് ചെയ്യും. പരിഹാരങ്ങൾ അറിയാം. വാഹനം വാങ്ങിയവരെ അറിയാമെങ്കിൽ അവരോട് തന്നെ ഉടമസ്ഥാവകാശം മാറ്റാൻ സഹകരിക്കാൻ ആവശ്യപ്പെടുക. തുടർന്ന് പോലീസിൽ പരാതിപ്പെടുക, വക്കീൽ നോട്ടിസ് അയക്കുക, അതിനു ശേഷം ആർ.ടി. ഓഫീസിൽ പറഞ്ഞു വണ്ടി ബ്ലാക്ക് ലിസ്റ്റ് ചെയ്യിക്കുക, കേസുമായി മുന്നോട്ടു പോകുക.
ഇനിവാഹനം വാങ്ങിയവരെ അറിയില്ലെങ്കിലോ…?
പിഴയടക്കാൻ ഇ-ചെല്ലാൻ ഒരു ഉദ്യോഗസ്ഥൻ നേരിട്ട് വണ്ടി നിർത്തിച്ചു എഴുതിയതാണെങ്കിൽ ഓടിച്ച ആളുടെ ഫോൺ നമ്പർ ആ ചലാനിൽ തന്നെ ഉണ്ടാകും അതുവഴി നിലവിൽ വാഹനം കൈവശം വച്ചിരിയ്ക്കുന്ന വ്യക്തിയെ ബന്ധപ്പെടാം. ആർ.ടി.ഒ. ഓഫീസുമായി ബന്ധപ്പെട്ടു, പുതിയ ആൾ ഇൻഷുറൻസ് പുതുക്കുകയോ, പുക സർട്ടിഫിക്കറ്റ് എടുക്കുകയോ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുക. അവിടെ നിന്ന് കോൺടാക്ട് ഫോൺ നമ്പർ വാങ്ങാം, പോലിസ് സ്റ്റേഷനിൽ ഒരു പരാതി കൊടുക്കുക, മേൽ വിവരം ആർ.ടി.ഒ. ഓഫീസിൽ അറിയിച്ചു വാഹനം ബ്ലാക്ക് ലിസ്റ്റ് ചെയ്യുക.
പരിവാഹൻ സൈറ്റിൽ താങ്കളുടെ ഫോൺ നമ്പർ അപ്‌ഡേറ്റ് ചെയ്യുക. അധികാരപ്പെട്ട വാഹന പരിശോധകൻ ആ വാഹനം പരിശോധിക്കുന്നു എങ്കിൽ മേൽ ബ്ലാക്ക് ലിസ്റ്റ് കണ്ടു, അതിൽ പറഞ്ഞ നമ്പറിൽ നിങ്ങളെ വിളിക്കും. അത് വരെ ക്ഷമിക്കുക.
അല്ലെങ്കിൽ സ്ഥിരം കേസ് വരുന്ന സ്ഥലവും സമയവും നോക്കി ആളെ നേരിട്ട് തന്നെ കണ്ടെത്താൻ ശ്രമിക്കാം. 15 വർഷം കഴിഞ്ഞ വാഹനമാണ് വിൽക്കുന്നതെങ്കിൽ വാഹനം വാങ്ങുന്ന വ്യക്തിയുടെ പേരിൽ സത്യവാങ്ങ്മൂലവും നൽകണം.