തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനെ തുടർന്ന് നാളെ (2024 നവംബര്‍ 13) നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റി വെച്ച് കേരള സര്‍വകലാശാല. തിയറി, പ്രാക്റ്റിക്കല്‍ പരീക്ഷകള്‍ ഉള്‍പ്പെടെയാണ് മാറ്റി വെച്ചത്. പുതുക്കിയ തീയതികള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.(by-election; Kerala University postponed all exams tomorrow)
അതേസമയം, പരീക്ഷ കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല. മറ്റ് ദിവസങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല. ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നവംബര്‍ 20 ന് പാലക്കാട് നിയോജക മണ്ഡലത്തില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി ബാധകമാണ്.
പാലക്കാട് നിയോജക മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വേതനത്തോടുകൂടിയുള്ള പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ഡലത്തില്‍ വോട്ടുള്ളവര്‍ക്കും മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവരുമായ എല്ലാ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഈ ദിവസം ശമ്പളത്തോട് കൂടിയ അവധി നല്‍കണമെന്നാണ് നിര്‍ദേശം നൽകിയിരിക്കുന്നത്.