പ്രശ്നങ്ങൾ പറഞ്ഞുതീർക്കുന്നതിനിടയിൽ ഹോട്ടലിലെ അടുക്കളയിലേക്ക് ഓടികയറിയ നവാസ് കത്തി എടുത്തുകൊണ്ട് വന്ന് വെട്ടുകയായിരുന്നു; പേഴക്കപ്പിള്ളിയിൽ യുവാവിനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

പേഴക്കപ്പിള്ളിയിൽ യുവാവിനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി മലപ്പുറത്ത് നിന്ന് പോലീസ് പിടിയിൽ.
മുവാറ്റുപുഴ മുളവൂർ പേഴക്കപ്പിള്ളി കരയിൽ കല്ലാമല വീട്ടിൽ നവാസ് ഹസ്സൻ (ബദ്രി നവാസ് 48) നെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ മലപ്പുറത്തെ ഒളിതാവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്.

നവാസും വെട്ടറ്റയുവാവിൻ്റെ സുഹൃത്തും ആയിട്ടുള്ള കുടുംബവഴക്ക് ആണ് കൊലപാതകശ്രമത്തിൽ കലാശിച്ചത്.
പള്ളിപ്പടിയിൽ പുതിയതായി ആരംഭിച്ച ഹോട്ടലിൽ എത്തിയ യുവാവും സുഹൃത്തുക്കളും പ്രതിയും തമ്മിൽ പ്രശ്നങ്ങൾ പറഞ്ഞുതീർക്കുന്നതിനിടയിൽ ഹോട്ടലിലെ അടുക്കളയിലേക്ക് ഓടികയറിയ പ്രതി കത്തി എടുത്തുകൊണ്ട് വന്ന് വെട്ടുകയായിരുന്നു.

കഴുത്തിന് വെട്ടേറ്റ യുവാവ് ആദ്യം സബൈൻ ആശുപത്രിയിലും തുടർന്ന് കോലഞ്ചേരി ആശുപത്രിയിലും ചികിത്സ തേടി. ഇപ്പോൾ ആസ്റ്റർ മെഡിസിറ്റിയിൽ ഗുരുതരവിഭാഗത്തിൽ ചികിത്സയിൽ ആണ്. തുടർന്ന് പ്രതി ഒളിവിൽപ്പോയി.

മുവാറ്റുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി എം ബൈജുവിന്റെ മേൽനോട്ടത്തിൽ ഉള്ള അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ ബേസിൽ തോമസ് എസ്ഐമാരായ വിഷ്ണു രാജു,പി സി ജയകുമാർ, സീനിയർ സിപിഓമാരായ മീരാൻ,ബിബിൽ മോഹൻ, കെ എ അനസ് എന്നിവർ ഉണ്ടായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

ഇന്ത്യ മുന്നണി ഇലക്ഷൻ അട്ടിമറിക്കുമോ

ഇന്ത്യ മുന്നണി ഇലക്ഷൻ അട്ടിമറിക്കുമോ നാളെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അവസാനഘട്ട ഒരുക്കങ്ങളിലാണ്...

നേപ്പാളിൽ ‘ജെൻ സി’ കലാപം; ആഭ്യന്തരമന്ത്രി രാജിവെച്ചു

നേപ്പാളിൽ 'ജെൻ സി' കലാപം; ആഭ്യന്തരമന്ത്രി രാജിവെച്ചു കഠ്മണ്ഡു: നേപ്പാളിൽ 'ജെൻ സി'...

രാഗ രഞ്ജിനിക്കെതിരെ മാനനഷ്ട കേസ് നല്‍കി പി.സരിന്‍

രാഗ രഞ്ജിനിക്കെതിരെ മാനനഷ്ട കേസ് നല്‍കി പി.സരിന്‍ കോഴിക്കോട്: ലൈംഗികാരോപണമുന്നയിച്ച ട്രാന്‍സ് വുമണ്‍...

എസിയുടെ കംപ്രസർ പൊട്ടിത്തെറിച്ചു; മൂന്ന് മരണം

എസിയുടെ കംപ്രസർ പൊട്ടിത്തെറിച്ചു; മൂന്ന് മരണം ഫരീദാബാദ്: എയർ കണ്ടിഷണറിന്റെ കംപ്രസർ പൊട്ടിത്തെറിച്ച്...

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു കോട്ടയം: കേരള കോൺഗ്രസ് (ജോസഫ്...

Related Articles

Popular Categories

spot_imgspot_img