web analytics

കിഷ്ത്വാറിൽ ഏറ്റുമുട്ടൽ; ജവാന് വീരമൃത്യു; മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറിലെ വനപ്രദേശമായ ചാസ് മേഖലയില്‍ ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു.

നായിബ് സുബേദാര്‍ രാകേഷ് കുമാറാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റതില്‍ ജൂനിയര്‍ കമ്മീഷന്‍ന്‍ഡ് ഓഫീസറും ഉള്‍പ്പെടുന്നു. ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന വിവരത്തിലാണ് ഇവിടെ ഇന്ത്യന്‍ സൈന്യവും 11 രാഷ്ട്രീയ റൈഫിള്‍സ് സംഘവുമെത്തിയത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭീകരര്‍ സ്ഥലത്തുണ്ടെന്നാണ് വിവരം. ഡാച്ചിഗാമിനും നിഷാത്തിനും ഇടയിലെ വനമേഖലയില്‍ തിരച്ചിലിനിടെ രാവിലെ ഒന്‍പതോടെയായിരുന്നു ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

വ്യാഴാഴ്ച രണ്ട് ഡിഫന്‍സ് ഗാര്‍ഡുകളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വെടിവെച്ചു കൊന്നിരുന്നു. ഈ ഭീകരര്‍ സുരക്ഷാസേനയുടെ പിടിയിലായതായി കിഷ്ത്വാര്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി കശ്മീരില്‍ വിവിധ പ്രദേശങ്ങളിലായി നുഴഞ്ഞുകയറ്റ ശ്രമങ്ങളുണ്ടാവുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

Other news

ഓടുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങാൻ ശ്രമം; പ്രമുഖ നടിക്ക് ഗുരുതര പരിക്ക്

ഓടുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങാൻ ശ്രമം; പ്രമുഖ നടിക്ക് ഗുരുതര പരിക്ക് ബോളിവുഡ്...

നേതൃത്വത്തിന് കുരുക്കായി ഡിവൈഎഫ്‌ഐ നേതാവിന്റെ ശബ്ദരേഖ

നേതൃത്വത്തിന് കുരുക്കായി ഡിവൈഎഫ്‌ഐ നേതാവിന്റെ ശബ്ദരേഖ തൃശൂർ: സിപിഎം നേതാക്കൾക്കെതിരെ ഗുരുതര സാമ്പത്തിക...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

ബ്രിട്ടീഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി വിചിത്രയുടെ മരണം

ബ്രിട്ടീഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി വിചിത്രയുടെ മരണം സൗത്താംപ്ടൺ: മലയാളി യുവതി ബ്രിട്ടനിൽ അന്തരിച്ചു....

യു എസ്സിൽ അരുംകൊല..! ഇന്ത്യക്കാരനായ മോട്ടൽ മാനേജറെ ഭാര്യയുടെയും മകന്റെയും മുന്നിൽ വച്ച് തലയറുത്ത് കൊലപ്പെടുത്തി

യു എസ്സിൽ അരുംകൊല..! ഇന്ത്യക്കാരനായ മോട്ടൽ മാനേജറെ ഭാര്യയുടെയും മകന്റെയും മുന്നിൽ...

വിമാനത്തിന് അടിയന്തര ലാൻഡിങ്

വിമാനത്തിന് അടിയന്തര ലാൻഡിങ് മുംബൈ: പറന്നുയരുന്നതിനിടെ ചക്രം റൺവേയിൽ വീണതിനെ തുടർന്ന് വിമാനം...

Related Articles

Popular Categories

spot_imgspot_img