കോഴിക്കോട്: കാണാതായ തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാർ പി ബി ചാലിബിന്റെ മൊബൈൽ ഫോൺ ഓണായി. വീട്ടിലേക്ക് വിളിച്ച് ഭാര്യയോട് സംസാരിച്ച അദ്ദേഹം മാനസിക പ്രയാസത്തിലാണ് നാടു വിട്ടതെന്നും, വീട്ടിലേക്ക് തിരിച്ചു വരുമെന്നും പറഞ്ഞു. ഒറ്റയ്ക്കായാണ് ഉള്ളതെന്നും, കൂടെ ആരും ഇല്ലെന്നും ചാലിബ് സൂചിപ്പിച്ചതായി വീട്ടുകാര്‍ അറിയിച്ചു.(Tirur deputy tehsildar missing case)
കര്‍ണാടകയിലെ ഉഡുപ്പിയിലാണ് ചാലിബിന്റെ ടവര്‍ ലൊക്കേഷന്‍ എന്നാണ് സൂചന. ചാലിബിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കഴിഞ്ഞ ദിവസം തിരൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കാണാതായതിന് ശേഷം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ആദ്യം കോഴിക്കോട്ടും, പിന്നീട് ഉഡുപ്പിയിലുമാണ് ലഭിച്ചിയത്.
ബുധനാഴ്ച വൈകിട്ട് 5.15 ന് ചാലിബ് ഓഫീസിൽ നിന്ന് ഇറങ്ങിയത്. പിന്നീട് വാട്ട്‌സ് ആപ്പില്‍ വളാഞ്ചേരി ഇരിമ്പിളിയത്ത് ഒരു റെയ്ഡ് ഉണ്ടെന്നും കൂടെ പൊലീസ്, എക്സൈസ് ടീം ഉണ്ടെന്നും പറഞ്ഞു. എന്നാല്‍ രാത്രിയേറെ വീട്ടിൽ എത്താത്തതിനെ തുടര്‍ന്ന് തിരൂര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.