കൊച്ചി: കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയുടെ വേദിയിൽ സംഘർഷം. കടയിരിപ്പ് ഗവ് എച്ച് എസ് എസ് സ്കൂളിലാണ് സംഘർഷമുണ്ടായത്. ബോക്സിങ് വേദിയിൽ സംഘാടകരും രക്ഷിതാക്കളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.(Clash during state school sports meet)
ബോക്സിങ്ങ് കോർഡിനേറ്റർ ഡോ.ഡി. ചന്ദ്രലാലിനെതിരെ രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് പരാതി ഉയർന്നിരുന്നു. ഇതേ തുടർന്നാണ് സംഘർഷമുണ്ടായത്.
അതിനിടെ സംസ്ഥാന സ്കൂൾ കായിക മേളയിലെ സ്വർണ മെഡൽ ജേതാവിനെ അയോഗ്യനാക്കി. സബ് ജൂനിയർ 400 മീറ്റർ ചാമ്പ്യൻ രാജനാണ് തിരിച്ചടി നേരിട്ടത്. ലൈൻ തെറ്റിച്ചോടിയതിനെ തുടർന്നാണ് മലപ്പുറത്തിന്റെ താരത്തിനെതിരെ നടപടി സ്വീകരിച്ചത്. പകരം തിരുവനന്തപുരം ജിവി രാജയിലെ സായൂജിന് സ്വർണം നൽകും.