എട്ടര വർഷത്തെ സേവനത്തിനിടയിൽ 500 ലധികം കേസുകൾ, റൂണിയ്ക്ക് ഇനി വിശ്രാന്തിയിൽ വിശ്രമ ജീവിതം; വിരമിക്കൽ യാത്രയയപ്പ് നൽകി പോലീസ് സേന

കാസ‍ര്‍കോട്: എട്ടര വർഷത്തെ സേവനത്തിന് ശേഷം കെ -9 സ്ക്വാഡിലെ ട്രാക്കര്‍ പൊലീസ് നായ റൂണിയ്ക്ക് വിരമിക്കൽ യാത്രയയപ്പ് നൽകി കാസ‍ര്‍കോട് പോലീസ്. 500 ലധികം കേസുകളുടെ ഭാഗമായി പ്രവര്‍ത്തിച്ച ജര്‍മ്മന് ഷെപ്പേര്‍ഡ് വിഭാഗത്തില്‍പ്പെട്ട റൂണി 2016 ഏപ്രില്‍ പത്ത് മുതല്‍ സേനയുടെ ഭാഗമാണ്. പ്രമാദമായ പല കേസുകളിലും റൂണി മികവ് തെളിയിച്ചിട്ടുണ്ട്.(police dog Rooney was given a farewell by the Kasaragod police)

ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ സാനിധ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. കാസര്‍കോട് പൊലീസ് സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിന് അഡീഷണല്‍ എസ്പി ബാലകൃഷ്ണന്‍ നായരും അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

ചിറ്റാരിക്കാല്‍ സ്റ്റേഷന്‍ പരിധിയിലെ കൊലപാതകമാണ് റൂണിയുടെ ആദ്യത്തെ കേസ്. 2018-ൽ കേരള പൊലീസ് ഡ്യൂടി മീറ്റിൽ സിൽവർ മെഡലും 2019-ൽ ലക്നൗവിൽ നടന്ന ഓൾ ഇൻഡ്യ പൊലീസ് ഡ്യൂട്ടി മീറ്റിൽ ഏഴാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു. ഒമ്പതുവയസും എട്ടുമാസവും പ്രായമായ റൂണിയുടെ വിശ്രമ ജീവിതം ഇനി തൃശൂര്‍ വിശ്രാന്തിയിലാണ്.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ കസ്റ്റഡിയില്‍

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ കസ്റ്റഡിയില്‍ കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചുവെന്ന നടിയുടെ പരാതിയില്‍ സംവിധായകന്‍...

‘സൈബർ അപ്പസ്തോലൻ’ ഗോഡ്സ് ഇൻഫ്ലുവൻസർ ഇനി വിശുദ്ധൻ; പ്രഖ്യാപനം നടത്തി ലിയോ പതിനാലാമൻ മാർപാപ്പ

‘സൈബർ അപ്പസ്തോലൻ’ ഗോഡ്സ് ഇൻഫ്ലുവൻസർ ഇനി വിശുദ്ധൻ; പ്രഖ്യാപനം നടത്തി ലിയോ...

ഇടുക്കി അടിമാലിയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ

ഇടുക്കി അടിമാലിയിൽ; ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ ഇടുക്കി അടിമാലിയിൽ...

ലൂക്കൻ മലയാളി ക്ലബ്‌ പ്രസിഡന്റ് ബിജു വൈക്കത്തിന്റെ മാതാവ് ഇടക്കുന്നത്ത് മേരി ജോസഫ്-85 അന്തരിച്ചു

വൈക്കം: പള്ളിപ്പുറത്തുശ്ശേരി, ഇടക്കുന്നത്ത് പരേതനായ ജോസഫിന്റെ ( സ്റ്റേറ്റ് ബാങ്ക് ഓഫ്...

ഹിമയുഗ കാലത്തെ കാട്ടുചോലത്തുമ്പി മൂന്നാറിൽ

ഹിമയുഗ കാലത്തെ കാട്ടുചോലത്തുമ്പി മൂന്നാറിൽ തൊടുപുഴ: പശ്ചിമഘട്ടത്തിലെ ഉയർന്ന പ്രദേശങ്ങളിലെ അപൂർവയിനം തുമ്പിയുടെ...

Related Articles

Popular Categories

spot_imgspot_img