ഒരിക്കൽ പോലും നാട്ടിൽ പോകാതെ 46 വർഷമായി ബഹ്‌റൈനിൽ ; 13 വർഷങ്ങൾക്ക് മുമ്പ് അപകടത്തിൽ ഓർമ നഷ്ടപ്പെട്ടു; ഒടുവിൽ പോൾ സേവ്യർ കൊച്ചിയിൽ മടങ്ങി എത്തി

മനാമ: ഒരിക്കൽ പോലും നാട്ടിൽ പോകാതെ 46 വർഷമായി ബഹ്‌റൈനിൽ പ്രവാസിയായി കഴിഞ്ഞിരുന്ന പോൾ സേവ്യർ കൊച്ചിയിൽ മടങ്ങി എത്തി. 1978ൽ തന്റെ 19ാം വയസിൽ ബഹ്റൈനിലെത്തിയ പള്ളുരുത്തി ഇ.എസ്.ഐ റോഡ് പുന്നക്കാട്ടിശ്ശേരി പോൾ സേവ്യർ ആണ് സാമൂഹ്യപ്രവർത്തകരുടെ സഹായത്തോടെ ഒടുവിൽ നാട്ടിൽ തിരിച്ചെത്തിയത്

വന്ന കാലത്ത് മാതാവുമായി കത്തിടപാടുകൾ നടത്തിയിരുന്ന ഇദ്ദേഹത്തിന് പതിയെ കുടുംബവുമായുള്ള ബന്ധം മുറിഞ്ഞുപോവുകയായിരുന്നു. ബഹറിനിൽ നിർമ്മാണമേഖലയിലായിരുന്നു ഇയാൾ ജോലി ചെയ്തു വന്നിരുന്നത്.

2011ൽ സംഭവിച്ച ഒരു അപകടത്തെത്തുടർന്ന് ആശുപത്രിയിലായ സേവ്യറിന്റെ ഓർമ നഷ്ടപ്പെട്ട്, മുഹറഖ് ജെറിയാട്രി ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കവെയാണ് സാമൂഹ്യപ്രവർത്തകർ ഈ കാര്യം അറിയുന്നത്.

കഴി‍ഞ്ഞ 13 വർഷമായി ചികിത്സയിൽ കഴിഞ്ഞ ഇദ്ദേഹത്തെ പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പി.ആർ.ഒയും ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർ തിരുനിലത്തിന്റെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായാണ് ഇപ്പോൾ നാട്ടിലേയ്ക്ക് എത്തിക്കാൻ സാധിച്ചത്.

കേരളത്തിൽനിന്നുള്ള സാമൂഹിക പ്രവർത്തകരായ ജോസ് മോൻ മഠത്തിപറമ്പിൽ, ഷാജു എന്നിവർ വീട്ടുകാരുമായി ബന്ധപ്പെടുകയും, പള്ളുരുത്തിയിലുള്ള മൂത്ത സഹോദരൻ പോളിനെ സ്വീകരിക്കാൻ തയ്യാറാവുകയും ചെയ്തതോടെയാണ് യാത്ര സഫലമായത്.

ഇന്ത്യൻ എംബസി അധികൃതരും മുഹറഖ് ജെറിയാട്രി ആശുപത്രി അധികൃതരും ബഹ്റൈൻ എമിഗ്രേഷൻ വിഭാഗവും തിരികെയുള്ള യാത്രക്കുവേണ്ട സഹായങ്ങൾ നൽകി. കൊച്ചി എയർപോർട്ടിൽവെച്ച് കുടുംബാംഗങ്ങൾ പോളിനെ സ്വീകരിച്ചു.

spot_imgspot_img
spot_imgspot_img

Latest news

പകുതി വിലയ്ക്ക് സ്കൂട്ടർ: കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്; വി​വി​ധ ജി​ല്ല​ക​ളി​ല്‍നി​ന്ന്​ കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍

പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം നൽകി കോടികൾ വെട്ടിച്ച ത​ട്ടി​പ്പു​മാ​യി...

വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിന്റെ ജാമ്യാപേക്ഷ തള്ളി

മലപ്പുറം: എളങ്കൂരിൽ ഭർതൃപീഡനത്തെ തുടർന്ന് വിഷ്ണുജ ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ...

ബിജെപിയോ ആംആദ്മിയോ; രാജ്യതലസ്ഥാനം ആർക്കൊപ്പം; എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജരിവാളിന്റെ എഎപിയെ തോല്പിച്ച് ബിജെപി...

ഇതാണാ ഭാഗ്യവാൻ; 20 കോടിയുടെ ക്രിസ്മസ് ബംപർ ഇരിട്ടി സ്വദേശിയ്ക്ക്

തിരുവനന്തപുരം: ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം 20 കോടി രൂപ ഭാഗ്യം...

എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈം​ഗികാതിക്രമം; മൂന്ന് അധ്യാപകർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ മൂന്ന് അധ്യാപകർ ചേർന്ന് പീഡനത്തിനിരയാക്കി....

Other news

പ​കു​തി വി​ല​യ്​​ക്ക് സ്കൂ​ട്ട​റും ലാ​പ് ടോ​പ്പും; വീട്ടമ്മമാരുടെ പണം കൊണ്ട് അനന്തു വാങ്ങി കൂട്ടിയത് കോടികളുടെ ഭൂമി

കു​ട​യ​ത്തൂ​ർ: പ​കു​തി വി​ല​യ്​​ക്ക് സ്കൂ​ട്ട​റും ലാ​പ് ടോ​പ്പും വാ​ഗ്ദാ​നം ചെ​യ്ത്​ ത​ട്ടി​പ്പ്...

അയർലണ്ടിൽ വീടിനുള്ളിൽ രണ്ട് പേരുടെ പഴകിയ മൃതദേഹങ്ങൾ കണ്ടെത്തി !

അയർലണ്ടിൽ വീടിനുള്ളിൽ രണ്ട് പേരുടെ പഴകിയ മൃതദേഹങ്ങൾ കണ്ടെത്തി. കൌണ്ടി കെറിയിലെ...

യു.കെ.യിൽ ഇനി ഇറച്ചി വാങ്ങുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ രോഗം പിന്നാലെയെത്തും….! പുതിയ ആശങ്ക

ബ്രെക്‌സിറ്റിന് ശേഷം ഇറച്ചിയുടെ ഗുണനിലവാര പരിശോധനകൾ ദുർബലമായത് മുതലെടുക്കുകയാണ് ഇറച്ചിക്കച്ചവടക്കാർ. ശരിയായ...

കൊറിയർ സർവീസ് എന്ന വ്യാജേന പുകയിലെ ഉൽപ്പന്ന കച്ചവടം; പ്രതി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലം മാവിൻ മൂട്ടിൽ കോടികളുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ...

കള്ളക്കടല്‍ പ്രതിഭാസം; 4 ജില്ലകളിൽ ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസം, വിവിധ ജില്ലകളിലെ തീരപ്രദേശങ്ങളില്‍ ജാഗ്രതാനിര്‍ദേശം. തിരുവനന്തപുരം, കൊല്ലം, എറണാകുളം,...

Related Articles

Popular Categories

spot_imgspot_img