വ്യാജ പരസ്യത്തിൽ വീണു, ആലുവ സ്വദേശിനിയായ സ്ത്രീ, വീടും വസ്തുവും വിറ്റ് നൽകിയത് 15.5 ലക്ഷം രൂപ; സാമ്പത്തികത്തട്ടിപ്പു നടത്തിയ പ്രതികൾക്ക് എട്ടുവർഷം തടവും 75 ലക്ഷം രൂപ പിഴയും

ആലപ്പുഴ: ആലുവ സ്വദേശിനിയെ കബളിപ്പിച്ച് സാമ്പത്തികത്തട്ടിപ്പു നടത്തിയ പ്രതികൾക്ക് എട്ടുവർഷം തടവും 75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

ആലുവ യുസി കോളേജ് ഡോക്ടേഴ്സ് ലെയ്ൻ ചിറയത്ത് വീട്ടിൽ ബിജു റാഫേൽ (42), ആലുവ അരീപാടം ചിറയത്ത് എലിസബത്ത് (45), കോഴിക്കോട് എം സി എച്ച്. കാംപസ് ഐ സി ക്വാർട്ടേഴ്സിൽ ഷാജി ബെന്നി ഡേവിഡ് എന്നിവരെയാണ് ശിക്ഷിച്ചത്. ജില്ലാ അഡീഷണൽ സെഷൻസ് കോടതി (മൂന്ന്) ജഡ്ജി എസ് അജികുമാറിന്റേതാണ് വിധി. കേസ് രജിസ്റ്റർ ചെയ്തത് നെടുമ്പാശ്ശേരി പൊലീസാണ്.

ദേശം ചിറയത്ത് ബെനിഫിറ്റ് ഫണ്ട് നിധി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെ ആയിരുന്നു പരാതി. ഈ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറാണ് ഒന്നാംപ്രതി.

രണ്ടും മൂന്നും പ്രതികൾ ഡയറക്ടർമാരുമായിരുന്നു. കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ധനകാര്യസ്ഥാപനമാണെന്ന് വ്യാജ പരസ്യം ചെയ്തും അമിതമായി പലിശ വാഗ്ദാനംനൽകിയുമാണ് നിക്ഷേപകരെ കബളിപ്പിച്ചത്.

ആലുവ സ്വദേശിനിയായ സ്ത്രീ, വീടും വസ്തുവും വിറ്റ് 15.5 ലക്ഷം രൂപ ഗഡുക്കളായി ധനകാര്യസ്ഥാപനത്തിൽ നിക്ഷേപിച്ചിരുന്നു.

പലതവണ ആവശ്യപ്പെട്ടിട്ടും പണമോ പലിശയോ നൽകാതെ ഇവരെയും മറ്റു നിക്ഷേപകരെയും കബളിപിച്ച് സ്ഥാപനം പൂട്ടി പ്രതികൾ ഒളിവിൽ പോയി.

കേരളത്തിലെ നിക്ഷേപകരെ കബളിപ്പിച്ച് പണംതട്ടുന്ന വ്യാജ ഫിനാൻസ് സ്ഥാപനങ്ങൾക്കെതിരേയുള്ള ആദ്യ വിധിയാണ് ആലപ്പുഴ കോടതിയിൽ നടന്നത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ ബി ശാരി ഹാജരായി

spot_imgspot_img
spot_imgspot_img

Latest news

പകുതി വിലയ്ക്ക് സ്കൂട്ടർ: കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്; വി​വി​ധ ജി​ല്ല​ക​ളി​ല്‍നി​ന്ന്​ കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍

പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം നൽകി കോടികൾ വെട്ടിച്ച ത​ട്ടി​പ്പു​മാ​യി...

വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിന്റെ ജാമ്യാപേക്ഷ തള്ളി

മലപ്പുറം: എളങ്കൂരിൽ ഭർതൃപീഡനത്തെ തുടർന്ന് വിഷ്ണുജ ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ...

ബിജെപിയോ ആംആദ്മിയോ; രാജ്യതലസ്ഥാനം ആർക്കൊപ്പം; എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജരിവാളിന്റെ എഎപിയെ തോല്പിച്ച് ബിജെപി...

ഇതാണാ ഭാഗ്യവാൻ; 20 കോടിയുടെ ക്രിസ്മസ് ബംപർ ഇരിട്ടി സ്വദേശിയ്ക്ക്

തിരുവനന്തപുരം: ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം 20 കോടി രൂപ ഭാഗ്യം...

എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈം​ഗികാതിക്രമം; മൂന്ന് അധ്യാപകർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ മൂന്ന് അധ്യാപകർ ചേർന്ന് പീഡനത്തിനിരയാക്കി....

Other news

കോഴിക്കോട് സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്: കോഴിക്കോട് സ്വദേശി റിയാദിലെ ആശുപത്രിയിൽ മരിച്ചു. അടിവാരം അനൂറമാൾ അനിക്കത്തൊടിയിൽ...

പ്രമുഖ നടിയുടെ പരാതി; സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ

കൊച്ചി: പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട്...

വാക്കുതർക്കം; കോടാലിയും കുക്കറിന്റെ ലിഡും ഉപയോഗിച്ച് ഭാര്യയെ അടിച്ചു കൊലപ്പെടുത്തി ഭർത്താവ്

നാസിക്: ദമ്പതികൾ തമ്മിലുള്ള തർക്കം കാര്യമായി, ഭാര്യയെ കോടാലിയും കുക്കറിന്റെ ലിഡും...

സ്വീഡനിലെ സ്കൂളിൽ ഉണ്ടായ വെടിവയ്പ്പ്; അക്രമി അടക്കം 10 പേർ കൊല്ലപ്പെട്ടു

ഓറെബ്രോ: സ്വീഡനിലെ സ്കൂളിൽ ഉണ്ടായ വെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു. ഓറെബ്രോ...

ബിജെപിയോ ആംആദ്മിയോ; രാജ്യതലസ്ഥാനം ആർക്കൊപ്പം; എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജരിവാളിന്റെ എഎപിയെ തോല്പിച്ച് ബിജെപി...

Related Articles

Popular Categories

spot_imgspot_img