പന്തളത്തേക്കാണെങ്കിൽ കാറിൽ കയറിക്കോ; ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ മുഖത്തേക്ക് മൂന്നുതവണ പെപ്പർ സ്പ്രേ അടിച്ചു; വയോധികയുടെ ആഭരണങ്ങൾ കവർന്നശേഷം ആളൊഴിഞ്ഞ റോഡിൽ തള്ളി; പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ

ചാരുംമൂട്: വഴി ചോദിക്കാനെന്ന പേരിൽ കാർ നിർത്തി വയോധികയെ കയറ്റിക്കൊണ്ടുപോയി ആഭരണങ്ങൾ കവർന്നശേഷം ആളൊഴിഞ്ഞ റോഡിൽ തള്ളിയയാൾ മണിക്കൂറുകൾക്കുള്ളിൽ പിടിയിലായി.

അടൂർ മൂന്നളം സഞ്ചിത് ഭവനിൽ സഞ്ജിത് എസ്. നായർ (44) എന്നയാളെയാണ്​ കസ്റ്റഡിയിൽ എടുത്തത്. ബാങ്കിൽ വാർധക്യകാല പെൻഷൻ വാങ്ങാൻ പന്തളത്തേക്ക് പോകാൻനിന്ന ആറ്റുവ സ്വദേശിയായ 75കാരിയാണ് ആക്രമണത്തിനിരയായത്.

തിങ്കളാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം. ഇടപ്പോൺ എ.വി മുക്കിൽ പന്തളത്തേക്ക് പോകാൻ ബസ് കാത്തുനിന്ന വയോധികയുടെ സമീപത്ത് കാർ നിർത്തിയ ശേഷം വയോധികയോട് പന്തളത്തേക്കുള്ള വഴി ചോദിച്ചു.

വഴി പറഞ്ഞുകൊടുത്തപ്പോൾ പന്തളത്തേക്കാണെങ്കിൽ കാറിൽ കയറാൻ പറഞ്ഞു. വരുന്നില്ലെന്ന് പറഞ്ഞിട്ടും നിർബന്ധിച്ച് പിൻസീറ്റിൽ കയറ്റി യാത്ര തുടർന്നപ്പോൾ യുവാവ് വിശേഷങ്ങൾ ആരാഞ്ഞു. ചേരിക്കൽ ഭാഗത്ത് ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോഴേക്കും വയോധികയുടെ മുഖത്തേക്ക് മൂന്നുതവണ പെപ്പർ സ്പ്രേ അടിച്ചു.

മുഖം പൊത്തി ശ്വാസംമുട്ടലോടെ ഇരുന്ന വയോധികയുടെ കഴുത്തിൽ കിടന്ന മാല വലിച്ചുപൊട്ടിക്കാൻ ശ്രമിച്ചപ്പോൾ തടയാൻ ശ്രമിച്ചെങ്കിലും കഴുത്തിൽ കുത്തിപ്പിടിച്ച് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി.

തുടർന്ന് കഴുത്തിൽ കിടന്ന മൂന്നുപവന്‍റെ മാലയും ഒരുപവൻ വരുന്ന വളയും ബലമായി ഊരിയെടുത്തു. പിന്നീട് റോഡരികിൽ നിർത്തിയ കാറിൽനിന്ന്​ ഇയാൾ വയോധികയെ റോഡിൽ തള്ളിയിറക്കി. ഇറങ്ങുന്നതിനിടയിൽ ഇവരുടെ കൈയിലിരുന്ന പഴ്സും യുവാവ് തട്ടിപ്പറിച്ചു.

റോഡിൽ കരഞ്ഞുകൊണ്ടു നിന്ന വയോധികയെ സമീപത്തെ വീട്ടിലെ വീട്ടമ്മയും തൊഴിലുറപ്പു തൊഴിലാളി സ്ത്രീകളും വിവരങ്ങൾ അന്വേഷിച്ചശേഷം വണ്ടിക്കൂലി നൽകി വീട്ടിലേക്ക് ബസ് കയറ്റിവിടുകയായിരുന്നു. വീട്ടിലെത്തിയ ശേഷമാണ് പൊലീസിൽ വിവരമറിയിച്ചത്

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

Related Articles

Popular Categories

spot_imgspot_img