വയനാട്ടിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധിയ്ക്കായി സാഹിത്യ നിരൂപകയും പ്രശസ്ത എഴുത്തുകാരിയുമായ പ്രൊ: എം ലീലാവതി ടീച്ചർ എഴുതിയ വിജയാശംസാഗാനത്തിന്റെ ഓഡിയോ പുറത്തിറക്കി.
നവതി പിന്നിട്ട ലീലാവതി ടീച്ചർ അഞ്ച് മിനിറ്റിൽ എഴുതി കൊടുത്ത ഗാനമാണ് ഉമ
തോമസ് എം.എൽ.എയുടെ നേതൃത്വത്തിൽ പൂജാ സ്റ്റുഡിയോ ഉടമ ആന്റണിയുടെയും,പയ്യന്നൂർ മുരളിയുടെയും സഹകരണത്തോടെ കേരളപുരം ശ്രീകുമാർ ചിട്ടപെടുത്തി ആലാപനം നിർവ്വഹിച്ച് ഓഡിയോ രൂപത്തിൽ പുറത്തിറക്കിയത്.
എം.എൽ.എ, ലീലാവതി ടീച്ചറുടെ തൃക്കാക്കരയിലെ വീട്ടിലെത്തി ഗാനത്തിന്റെ ഓഡിയോ പതിപ്പ് നല്കി പ്രകാശനം നടത്തി. ഇന്ത്യയുടെ വിജയത്തിനായി വയനാടിന്റെ പ്രിയങ്കരിയായ പ്രിയങ്ക വലിയ വിജയം നേടുമെന്ന് ടീച്ചർ ആശംസിച്ചു.
സേവ്യർ തയങ്കരി,പി.എം നജീബ്, ടി ടി ബാബു, ഷംസു തലക്കോട്ടിൽ,പയ്യന്നൂർ മുരളി മണ്ഡലം പ്രസിഡന്റ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Lilavati teacher’s song