ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന പ്രഥമ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കൊച്ചിയിൽ തുടക്കമായി. നവംബർ 11 വരെ കൊച്ചിയിലെ 17 വേദികളിലായാണ് കായികമേള. 20,000 താരങ്ങൾ മേളയിൽ പങ്കെടുക്കുന്നുണ്ട്.
തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കായികമേള ഉദ്ഘാടനം ചെയ്യും. ഒളിമ്പിക്സിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ വർണാഭമായ ചടങ്ങുകൾക്കാകും ഉദ്ഘാടനവേദി സാക്ഷ്യം വഹിക്കുക.
മാർച്ച് പാസ്റ്റിൽ 3500 കുട്ടികളും സാംസ്കാരിക പരിപാടികളിൽ ജില്ലയിലെ 30-ലേറെ സ്കൂളുകളിൽനിന്നുള്ള 4000-ഓളം വിദ്യാർഥികളും അണിചേരുന്നുണ്ട്. മമ്മൂട്ടിയാണ് സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കുന്നത്. മേളയിലെ ഗ്ലാമർ ഇനമായ അത്‌ലറ്റിക് മത്സരങ്ങൾ വ്യാഴാഴ്ച മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ തുടങ്ങും.
English summary : State School Sports Festival begins today; Inauguration at four o’clock