web analytics

കൊച്ചിയിൽ വാട്ടർ മെട്രോ ബോട്ടുകൾ കൂട്ടിയിടിച്ച് അപകടം ; അന്വേഷണം പ്രഖ്യാപിച്ച് കെ.ഡബ്ല്യു.എം.എൽ

കൊച്ചിയിൽ വാട്ടർ മെട്രോ ബോട്ടുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായി. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് കെ.ഡബ്ല്യു.എം.എൽ പ്രഖ്യാപിച്ചു. ഫോർട്ട്കൊച്ചിക്കും വൈപ്പിനുമിടയിലുള്ള റോ റോ ക്രോസിങ്ങിനിടെ വേ​ഗം കുറച്ചപ്പോഴാണ് ബോട്ടുകൾ കൂട്ടിമുട്ടിയതെന്നും അധികൃതർ വ്യക്തമാക്കുന്നു. ബോട്ടിൽ മൂന്ന് യൂട്യൂബർമാർ പ്രശ്നമുണ്ടാക്കിയെന്നും പ്രവേശനമില്ലാത്ത ഭാ​ഗത്തേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചെന്നും അവർ ചൂണ്ടിക്കാട്ടി.

ഫോർട്ട് കൊച്ചിക്ക് സമീപം രണ്ട് ബോട്ടുകൾ സഞ്ചരിക്കുകയായിരുന്നു. റോറോ ക്രോസ് ചെയ്യുന്നതിനാൽ, വേ​ഗം കുറച്ചപ്പോഴാണ് പരസ്പരം ഉരസിയത്. അടിയന്തര നടപടികളുടെ ഭാഗമായി അലാറം ഉയർത്തുകയും എമർജൻസി വാതിലുകൾ സ്വയം തുറക്കുകയും ചെയ്തു. ബോട്ടുകളും യാത്രക്കാരും തികച്ചും സുരക്ഷിതരായിരുന്നുവെന്നും വാട്ടർ മെട്രോ അധികൃതർ പറഞ്ഞു.

ഒരു ബോട്ടിലുണ്ടായിരുന്ന മൂന്ന് വ്‌ളോഗർമാർ ബഹളം സൃഷ്ടിച്ചു. ബോട്ട് കൺട്രോൾ ക്യാബിനിലെ പ്രവേശിക്കാൻ പാടില്ലാത്തയിടത്തേക്ക് അതിക്രമിച്ചുകയറാനും ശ്രമിച്ചു. സുരക്ഷാ കാരണങ്ങളാൽ ഇത് ബോട്ടിലെ ജീവനക്കാർ അനുവദിച്ചില്ല. എന്നാൽ ഇവർ അകത്തു കടക്കാൻ ശ്രമിക്കുകയും മോശമായി പെരുമാറിയതായി പിന്നീട് പരാതിപ്പെടുകയും ചെയ്തു. സംഭവത്തിൽ കെ.ഡബ്ല്യു.എം.എൽ ആഭ്യന്തര അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ഫോർട്ട് കൊച്ചിക്ക് സമീപത്താണ് അപകടമുണ്ടായത്. ഫോർട്ട് കൊച്ചിയിൽനിന്ന് തിരികെ ഹൈകോർട്ട് ടെർമിനേലിലേക്ക് വരികയായിരുന്ന മെട്രോയും ഫോർട്ട് കൊച്ചിയിലേക്ക് പോവുകയായിരുന്ന മെട്രോയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഫോർട്ട് കൊച്ചിയിൽനിന്ന് തിരികെ ഹൈകോർട്ട് ടെർമിനേലിലേക്ക് വരുകയായിരുന്ന മെട്രോ പിറകോട്ടെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. യാത്രക്കാർ പരിഭ്രാന്തരായെങ്കിലും ജീവനക്കാർ സമാധാനിപ്പിച്ചു.

English summary : Water metro boats collided in Kochi , resulting in an accident ; KWML announced the investigation

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

Other news

യുഡിഎഫ് തരംഗമെന്ന് പ്രവചനം; 91–102 സീറ്റുകൾ വരെ നേടുമെന്ന് റാഷിദ് സി.പി

യുഡിഎഫ് തരംഗമെന്ന് പ്രവചനം; 91–102 സീറ്റുകൾ വരെ നേടുമെന്ന് റാഷിദ് സി.പി തിരുവനന്തപുരം:...

പറന്നുയർന്നതിന് പിന്നാലെ എയർ ഇന്ത്യ വിമാനത്തിന് എൻജിൻ തകരാർ; അടിയന്തരമായി തിരിച്ചിറക്കി

പറന്നുയർന്നതിന് പിന്നാലെ എയർ ഇന്ത്യ വിമാനത്തിന് എൻജിൻ തകരാർ; അടിയന്തരമായി തിരിച്ചിറക്കി മുംബൈ:...

മോഷ്ടിച്ച സ്കൂട്ടർ കണ്ടെത്താൻ സഹായിച്ചത് ട്രാഫിക് ചെല്ലാൻ; കള്ളൻ കുടുങ്ങിയത് ഇങ്ങനെ

മോഷ്ടിച്ച സ്കൂട്ടർ കണ്ടെത്താൻ സഹായിച്ചത് ട്രാഫിക് ചെല്ലാൻ; കള്ളൻ കുടുങ്ങിയത് ഇങ്ങനെ ഹൈദരാബാദ്:...

ശ്രീനന്ദ എവിടെ? മാണിക്യധാരയിൽ തിരച്ചിൽ തുടരുന്നു… തട്ടിക്കൊണ്ടുപോകൽ സാധ്യതയും പോലീസ് പരിശോധിക്കുന്നു

ശ്രീനന്ദ എവിടെ? മാണിക്യധാരയിൽ തിരച്ചിൽ തുടരുന്നു… തട്ടിക്കൊണ്ടുപോകൽ സാധ്യതയും പോലീസ് പരിശോധിക്കുന്നു ബെംഗളൂരു:...

ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് അർഹതയുണ്ട്; പക്ഷേ ഇപ്പോൾ അവകാശവാദമില്ല: മുനവറലി ശിഹാബ് തങ്ങൾ

ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് അർഹതയുണ്ട്; പക്ഷേ ഇപ്പോൾ അവകാശവാദമില്ല: മുനവറലി ശിഹാബ്...

Related Articles

Popular Categories

spot_imgspot_img