മുംബൈ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണി. മുംബൈ ട്രാഫിക് പോലീസിനാണ് സന്ദേശം ലഭിച്ചത്. 10 ദിവസത്തിനകം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ചില്ലെങ്കിൽ ബാബ സിദ്ദിഖിയെപോലെ വെടിവച്ചു കൊല്ലുമെന്നാണ് ഭീഷണി.
ട്രാഫിക് പോലീസ് കൺട്രോൾ റൂമിലെ വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈൻ നമ്പറിലേക്ക് ഇന്നലെ വൈകുന്നേരമാണ് അജ്ഞാത നമ്പറിൽ നിന്ന് സന്ദേശം ലഭിച്ചത്.
മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ദിഖി ബാന്ദ്രയിൽ വെടിയേറ്റു കൊല്ലപ്പെട്ട് ആഴ്ചകൾക്കകമാണ് ഈ ഭീഷണി സന്ദേശം വരുന്നത്. സമാനമായ നിരവധി വധഭീഷണികളാണ് ബോളിവുഡ് നടൻ സൽമാൻ ഖാന്റെ നേർക്കും ഉയരുന്നത്.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി മുംബൈ പൊലീസിന് നിരവധി വധഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. ബാബാ സിദ്ദിഖി കൊല്ലപ്പെടുന്നതിനു 15 ദിവസങ്ങൾക്കുമുൻപ് വധഭീഷണി സന്ദേശം ലഭിച്ചിരുന്നു. വൈ കാറ്റഗറി സുരക്ഷയിലിരിക്കെയാണ് കൊലപാതകം.
Death threats against Uttar Pradesh Chief Minister Yogi Adityanath