തൃശൂര്‍: മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പ്രസംഗത്തില്‍ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. ചേലക്കര പൊലീസാണ് കേസെടുത്തത്. കോണ്‍ഗ്രസ് നേതാവ് വി ആര്‍ അനൂപിന്റെ പരാതിയിലാണ് പൊലീസ് നടപടി.
ചേലക്കരയിലെ ബിജെപി ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയിലാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്.
ഈ പരാമര്‍ശത്തിനെതിരെയായിരുന്നു പരാതി. പരാതിക്കാരനായ വി ആര്‍ അനൂപിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തും.
ഞായറാഴ്ച മാത്രം സുരേഷ് ഗോപിക്കെതിരെ രണ്ടുകേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. നേരത്തെ, പൂരനഗരയില്‍ ആംബുലന്‍സില്‍ വന്നതിന് സിപിഐ നേതാവിന്റെ പരാതിയില്‍ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
തൃശ്ശൂര്‍ ഈസ്റ്റ് പോലീസാണ് കേസെടുത്തത്. ആംബുലന്‍സ് യാത്രയില്‍ അഭിഭാഷകന്റെ പരാതിയില്‍ മോട്ടോര്‍ വാഹന വകുപ്പും അന്വേഷണം നടത്തുന്നുണ്ട്.
Police registered a case against Union Minister Suresh Gopi