കായംകുളത്ത് നിന്ന് കാണാതായ 15 കാരനെ കണ്ടെത്തി. ബാംഗ്ലൂരിൽ നിന്ന് ഇന്നു രാവിലെ കുട്ടിയെ കായംകുളം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. വീട്ടുകാർ വഴക്ക് പറഞ്ഞ വിഷമത്തിൽ വീട്ടിൽ നിന്നും പിണങ്ങി പോയതാണ് കുട്ടി.
വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ അമ്മ വഴക്കുപറഞ്ഞപ്പോൾ കുട്ടി വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. വീട്ടുകാർ നടത്തിയ തെരച്ചിലിൽ കുട്ടിയുടെ സൈക്കിൾ കായംകുളം റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ ബാംഗ്ലൂരിൽ നിന്ന് കണ്ടെത്തി.
English summary : Mother left the house because of the quarrel ; A15 -year – old boy was found









