web analytics

ട്രെയിനിലെ ടോയ്ലറ്റിൽ വെള്ളമില്ല; യാത്രക്കാരന് നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ

ട്രെയിൻ യാത്രയ്ക്കിടെ ടോയ്ലറ്റിൽ വെള്ളമുണ്ടായിരുന്നില്ലെന്ന് യാത്രക്കാരൻ പരാതിപ്പെട്ടു. യാത്രക്കാരന് റെയിൽവെ 30,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. വിശാഖപട്ടണം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് വിധി പുറപ്പെടുവിച്ചത്.

വി മൂർത്തി എന്ന 55കാരനാണ് പരാതിക്കാരൻ. ഇദ്ദേഹത്തിന് നഷ്ടപരിഹാരമായി 25,000 രൂപയും നിയമ ചെലവുകൾക്കായി 5000 രൂപയും നൽകണമെന്നാണ് സൗത്ത് സെൻട്രൽ റെയിൽവേയ്‌ക്ക് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നൽകിയ നിർദേശം.

തിരുമല എക്‌സ്‌പ്രസിൽ തിരുപ്പതിയിൽ നിന്ന് വിശാഖപ്പട്ടണത്തിലെ ദുവ്വാഡയിലേക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യവേയാണ് മൂർത്തിക്ക് അസൗകര്യം നേരിട്ടത്. നാല് എസി ടിക്കറ്റുകൾ അദ്ദേഹം ബുക്ക് ചെയ്‌തിരുന്നു. 2023 ജൂൺ അഞ്ചിനാണ് ഇവർ തിരുപ്പതി റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറിയത്. യാത്രയ്‌ക്കിടെ ടോയ്‌‌ലറ്റ് ഉപയോഗിക്കാൻ നോക്കിയപ്പോൾ വെള്ളമില്ലായിരുന്നു. കൂടാതെ കോച്ചിന്റെ എസിയും ശരിയായി പ്രവർത്തിച്ചിരുന്നില്ല. മുഴുവനും വൃത്തിഹീനമായിരുന്നു. മൂർത്തി ഇക്കാര്യം ദുവ്വാഡയിലിറങ്ങി ബന്ധപ്പെട്ട ഓഫീസിൽ അറിയിച്ചു. പക്ഷേ യാതൊരു നടപടിയുമുണ്ടായില്ല.

മൂർത്തിയുടേത് തെറ്റായ ആരോപണങ്ങളാണെന്നും റെയിൽവേ നൽകിയ സേവനങ്ങൾ ഉപയോഗിച്ച് കുടുംബം സുരക്ഷിതമായി യാത്ര പൂർത്തിയാക്കിയെന്നും റെയിൽവേ വാദിച്ചു. ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവർക്ക് സുഖപ്രദമായ യാത്ര ഉറപ്പുവരുത്താൻ റെയിൽവേ ബാദ്ധ്യസ്ഥരാണെന്നും വിശാഖപട്ടണം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വ്യക്തമാക്കി. അടിസ്ഥാന സൗകര്യങ്ങൾ പോലും പരിശോധിക്കാതെയാണ് ട്രെയിൻ ഓടുന്നതെന്നും കമ്മീഷൻ കുറ്റപ്പെടുത്തി.

English summary : There is no water in the train toilet ; the District Consumer Commission will compensate the passenger

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

പട്ടാപ്പകൽ റോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം; യുവതിക്ക് രക്ഷകരായി യുവാക്കൾ

പട്ടാപ്പകൽ റോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം ബെംഗളൂരുവിലെ നെലമംഗലയിൽ...

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു, ഇന്നും കനത്ത മഴ തുടരും; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇടിമിന്നലിനും സാധ്യത

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു സംസ്ഥാനത്ത് കാലവർഷത്തിന് മുന്നോടിയായുള്ള വേനൽമഴ...

Related Articles

Popular Categories

spot_imgspot_img