സ്വർണവില സർവ്വകാല റെക്കോർഡിൽ; അറുപതിനായിരത്തിലേക്ക്; മൂന്ന് ദിവസം കൊണ്ട് കൂടിയത് ആയിരത്തിലധികം രൂപ

കൊച്ചി: ഓരോ ദിവസം കഴിയുന്തോറും റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്ന സ്വർണവില 60,000ലേക്ക് അടുക്കുന്നു. ഇന്ന് പവന് 120 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 59,640 രൂപയായി. Gold price at all-time record

ഗ്രാമിന് 15 രൂപയാണ് ഉയർന്നത്. 7455 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞദിവസമാണ് സ്വർണവില ആദ്യമായി 59,000 തൊട്ടത്.

ഈ മാസത്തിന്റെ തുടക്കത്തിൽ 56,400 രൂപയായിരുന്നു സ്വർണവില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തി. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ റെക്കോർഡുകൾ ഭേദിച്ച് വില ഉയരുന്നതാണ് ദൃശ്യമായത്.

തിങ്കളാഴ്ച 360 രൂപ കുറഞ്ഞത് താത്കാലികം മാത്രമാണെന്ന് സൂചന നൽകി കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് സ്വർണവില ആയിരത്തിലധികം രൂപയാണ് വർധിച്ചത്. അന്താരാഷ്ട്രവിപണിയിൽ സ്വർണവിലയിൽ ഉണ്ടായ വർധനയാണ് കേരള വിപണിയിലും പ്രതിഫലിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

Other news

ഈ രണ്ടു ജില്ലകളിൽ കള്ളക്കടൽ സാധ്യത; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ...

ജോലി കഴിഞ്ഞ് മടങ്ങവേ വാഹനാപകടം; പ്രവാസി മലയാളി മരിച്ചു

റിയാദ്: ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങവേ വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ മലയാളി...

അമേരിക്കയിൽ കടല്‍ക്കരയിലൂടെ നടക്കുന്നതിനിടെ കാണാതായി; സുദിക്ഷ എവിടെ?

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജയായ യുഎസിലെ പിറ്റ്സ്ബര്‍ഗ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയെ കാണാതായി. ഡൊമനിക്കന്‍ റിപ്പബ്ലിക്കില്‍...

പാർട് ടൈം ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടി, അതും ഡോക്ടറിൽ നിന്ന്; പ്രതി പിടിയിൽ

കാസർഗോഡ്: കാസർഗോഡ് ഡോക്ടറിൽ നിന്ന് രണ്ട് കോടി 23 ലക്ഷം രൂപ...

ഉറക്ക ഗുളിക നൽകിയില്ല; മെഡിക്കൽ ഷോപ്പിന് നേരെ ആക്രമണം

തിരുവനന്തപുരം: ഡോക്‌ടറുടെ കുറിപ്പില്ലാതെ ഉറക്ക ഗുളിക നൽകിയില്ലെന്ന പേരിൽ മെഡിക്കൽ ഷോപ്പിന്...

യുകെയിൽ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പരിചയപ്പെട്ട പെൺകുട്ടികളെ പീഡിപ്പിച്ച് ഇന്ത്യക്കാരൻ !

യുകെയിൽ കൗമാരക്കാരായ രണ്ട് പെൺകുട്ടികളെ ശാരീരികമായി പീഡിപ്പിച്ച കണ്ടെത്തിയ ഇന്ത്യൻ വംശജന്...

Related Articles

Popular Categories

spot_imgspot_img