web analytics

ഭക്ഷണം വാരിത്തന്ന് ഉറങ്ങാൻ പോയ മകന്‍ മരിച്ചു: മൃതദേഹത്തിനൊപ്പം അന്ധരായ മാതാപിതാക്കള്‍ കൊടുംപട്ടിണിയിൽ കഴിഞ്ഞത് നാലുദിവസം: അന്വേഷിച്ചെത്തിയ നാട്ടുകാർ കണ്ടത് ഹൃദയഭേദകമായ ആ കാഴ്ച..!

തങ്ങൾക്ക് ഭക്ഷണം തന്ന ശേഷം ഉറങ്ങാനായി പോയ മകന്‍ മരിച്ചതറിയാതെ ആ മൃതദേഹത്തിനൊപ്പം മാതാപിതാക്കള്‍ കഴിഞ്ഞത് നാലു ദിവസം. തെലങ്കാനയിലെ നഗോളിലാണ് ഹൃദയഭേദകമായ സംഭവം നടന്നത്.The blind parents spent four days with their son’s dead body

കെ. രമണ (60), കെ. ശാന്തകുമാരി (65) എന്നിവരാണ് മകന്റെ മൃതദേഹത്തോടൊപ്പം നാല് ദിവസത്തോളം കൊടും പട്ടിണിയിൽ താമസിച്ചത്. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നാണ് വിവരം നാട്ടുകാർ അറിയുന്നത്.

അയല്‍വാസികള്‍ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് മൃതദേഹം വീട്ടില്‍ നിന്ന് പുറത്തെടുത്തത്. പൊലീസ് എത്തിയപ്പോള്‍ ഞെട്ടിക്കുന്ന കാഴ്ചകളാണ് കണ്ടത്.

മകൻ മരിച്ചത് അറിയാതെ നാല് ദിവസമായി കൊടും പട്ടിണിയിൽ കഴിഞ്ഞിരുന്ന ദമ്പതികള്‍ വായില്‍ നുരയും പതയും വന്ന നിലയില്‍ അര്‍ധബോധാവസ്ഥയിലായിരുന്നു. ഇവരുടെ മകന്‍ പ്രമോദി(30)ന്റെ മൃതദേഹം അടുത്തുതന്നെ അഴുകിയ നിലയിൽ കാണപ്പെട്ടു .

നാല് ദിവസം മുമ്പാണ് പ്രമോദിന്റെ മരണമെന്ന് പൊലീസ് അറിയിച്ചു. മാതാപിതാക്കള്‍ക്ക് അത്താഴം നല്‍കിയതിന് ശേഷം പ്രമോദ് ഉറങ്ങാന്‍ പോയി. ഈ ഉറക്കത്തിലാണ് മരണം സംഭവിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

കാഴ്ചവൈകല്യമുള്ള ഇരുവരും നാല് ദിവസമായി ഒന്നും കഴിച്ചിരുന്നില്ല. കൈകാലുകള്‍ ചലിപ്പിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ഇവരെന്ന് പൊലീസ് പറഞ്ഞു.

പൊലീസ് ദമ്പതികളെ കുളിപ്പിക്കുകയും ഭക്ഷണം നല്‍കുകയും ചെയ്തു. തുടര്‍ന്ന് മറ്റൊരു സ്ഥലത്ത് താമസിക്കുന്ന ഇവരുടെ മൂത്ത മകന്‍ പ്രദീപിനെ വിവരം അറിയിച്ചു. മാതാപിതാക്കളുടെ സംരക്ഷണം പ്രദീപ് ഏറ്റെടുത്തു. പ്രമോദിന്റെ മൃതദേഹം ആശുപത്രിയിലേക്കും കൊണ്ടുപോയി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ കാരണം വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

Other news

കറ്റാനത്ത് നടുറോഡിൽ ഗുണ്ടാവിളയാട്ടം: സ്കൂട്ടർ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി മൂന്ന് പവന്റെ താലിമാല കവർന്നു

സ്കൂട്ടർ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി മൂന്ന് പവന്റെ താലിമാല കവർന്നു. ആലപ്പുഴ ജില്ലയിലെ കറ്റാനത്ത്...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

കോടതി കയറി വിവാഹം കഴിച്ചു, ഒടുവിൽ ദുരൂഹമരണവും; ഗ്രേറ്റർ നോയിഡയിൽ നവവധുവിന്റെ മരണം സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പരാതി

നവവധുവിന്റെ മരണം സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പരാതി ഉത്തർപ്രദേശിലെ...

പറന്നുയരുന്നതിനിടെ വിമാനത്തിന് മുന്നിൽ അജ്ഞാതൻ; യുവാവിനെ വിമാനം ഇടിച്ചുതെറിപ്പിച്ചു; എഞ്ചിന് തീപിടിച്ചു

പറന്നുയരുന്നതിനിടെ വിമാനത്തിന് മുന്നിൽ അജ്ഞാതൻ; യുവാവിനെ വിമാനം ഇടിച്ചുതെറിപ്പിച്ചു; അമേരിക്കയിലെ ഡെൻവർ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

Related Articles

Popular Categories

spot_imgspot_img