കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡിലായ പി പി ദിവ്യ നാളെ ജാമ്യാപേക്ഷ സമര്‍പ്പിക്കും. തലശ്ശേരി സെഷന്‍സ് കോടതിയിലാകും ജാമ്യാപേക്ഷ നൽകുക. ജാമ്യാപേക്ഷയ്‌ക്കെതിരെ കക്ഷി ചേരാനാണ് നവീൻ ബാബുവിന്റെ കുടുംബത്തിന്റെ തീരുമാനം.(P P Divya will be file bail plea tomorrow)
കേസിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടർന്ന് ഇന്നാണ് ദിവ്യ കീഴടങ്ങിയത്. 14 ദിവസത്തേക്കാണ് ദിവ്യയെ റിമാന്‍ഡ് ചെയ്തത്. അന്വേഷണസംഘം കസ്റ്റഡി അപേക്ഷയും ഉടന്‍ സമര്‍പ്പിക്കാന്‍ സാധ്യതയുണ്ട്. എന്നാൽ കസ്റ്റഡി ആവശ്യം പൊലീസ് നിലവില്‍ പരസ്യമായി ഉന്നയിച്ചിട്ടില്ല.
രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പി പി ദിവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. നവീന്റെ മരണത്തിന് പിന്നാലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പി പി ദിവ്യ ഒളിവിലായിരുന്നു.