മലപ്പുറം പൂക്കോട്ടുംപാടത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് കവർച്ച നടത്തി. മഞ്ചപുള്ളി കുഞ്ഞുമൊയ്തീന്റെ വീട്ടിലാണ് കവർച്ച നടന്നത്.
സംഭവത്തിൽ 42 പവൻ സ്വർണ്ണാഭരണങ്ങളും 10,000 രൂപയും ക്യാമറയും മോഷണം പോയി.
അടുക്കള വാതിൽ കുത്തി തുറന്ന് മോഷ്ടാക്കൾ അകത്തു കയറി. മോഷണത്തിന് ഉപയോഗിച്ച കമ്പിപാര ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപേക്ഷിച്ച നിലയിൽ വീട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.
മേശക്കകത്തായിരുന്നു ആഭരണങ്ങൾ സൂക്ഷിച്ചിരുന്നത്. കമ്പിപ്പാര ഉപയോഗിച്ച് മേശ തകർത്ത് സ്വർണ്ണം മോഷ്ടിച്ചു. നാല് മാസം മുൻപ് വഴിക്കടവും സമാന രീതിയിൽ ഒരു വീട്ടിൽ മോഷണം നടന്നിരുന്നു. സംഭവത്തിൽ പ്രതികൾക്കായുള്ള പോലീസ് അന്വേഷണം ആരംഭിച്ചു.
English summary : The closed house was broken into with a bar ; 42 pavan gold ornaments, 10,000 rupees ,and a camera were stolen