പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ തട്ടിക്കൊണ്ട് പോയി ആക്രമിച്ചു; നാലു പേർ പിടിയിൽ; സംഭവം വളയൻചിറങ്ങരയിൽ

പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. Four persons arrested

ആലുവ അശോകപുരം മനക്കപ്പടി കുറ്റിതെക്കേതിൽ വീട്ടിൽ വിശാൽ (35), എടത്തല കുഴുവേലിപ്പടി മോച്ചാൻകുളം കിഴക്കേപ്പുറം വീട്ടിൽ നസീബ് നിസാം (22) , മട്ടാഞ്ചേരി ചക്കാമടം കോളനിയിൽ താമസിക്കുന്ന പത്തിനംതിട്ട റാന്നി പുളിമൂട്ടിൽ വീട്ടിൽ അനീഷ് കുമാർ (മുഹമ്മദ് അൻസാരി 29 ), കുഴിവേലിപ്പടി മോച്ചാൻകുളം ചിറമേൽപ്പറമ്പിൽ ഷാജഹാൻ (23) എന്നിവരെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്.

21 ന് രാത്രിയാണ് സംഭവം. വളയൻചിറങ്ങരയിൽ നിന്നുമാണ് തട്ടിക്കൊണ്ടുപോയത്. വിശാലിൽ നിന്ന് കൗമാരക്കാരിലൊരാൾ 29000 രൂപ വാങ്ങിയെന്നും, തുക തിരിച്ചു തരാത്തതിൻ്റെ വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്നും പ്രതി പോലീസിനോട് സമ്മതിച്ചു.

വളയൻചിറങ്ങര ഭാഗത്ത് നിന്ന കൗമാരക്കാരെ ബൈക്കിലെത്തിയ വിശാൽ, നസീബ് എന്നിവർ കത്തികാണിച്ച് ഭീഷണിപ്പെടുത്തി ബൈക്കിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. പ്രായപൂർത്തിയാകത്തവരിലൊരാളുടെ ബൈക്കും കൊണ്ടുപോയി.

തുടർന്ന് രണ്ടംഗ സംഘം ഇവരെ പോഞ്ഞാശേരിയിലെത്തിച്ചു. അവിടെ നിന്ന് ഓട്ടോയിൽ കയറ്റി പൂക്കാട്ടുപടിയിലുള്ള കുന്നിൻ്റെ മുകളിലുള്ള ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ച്‌ മർദ്ദിച്ചു. തുടർന്ന് മോബൈൽ ഫോൺ വാങ്ങിയെടുത്തു. പുലർച്ചെ കൗമാരക്കാരിലൊരാളെ അയാളുടെ വീട്ടിൽ കൊണ്ടുപോയി വീട്ടിലുണ്ടായിരുന്ന ഇരുചക്രവാഹനം തട്ടിയെടുത്തു.

സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് ലഭിച്ച പരാതിയിൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലാവുകയായിരുന്നു.

അന്വേഷണ സംഘത്തിൽ പെരുമ്പാവൂർ എ.എസ്.പി ശക്തി സിംഗ്‌ ആര്യ, ഇൻസ്പെക്ടർ വി.എം കേഴ്സൻ, എസ്.ഐമാരായ എൽദോ പോൾ, ഇബ്രാഹിം കുട്ടി, ജലീൽ, ശ്രീകുമാർ, റിൻസ്’ എം തോമസ് ‘, റാസിഖ്, എ.എസ്.ഐമാരായ അബ്ദുൾ മനാഫ്, നിയാസ്, എം.ബി സുബൈർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

spot_imgspot_img
spot_imgspot_img

Latest news

നവജാതശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം; ശരീരാവശിഷ്ടങ്ങൾ പുറത്തെടുത്തു, പരിശോധന പൂർത്തിയായി

തൃശൂർ: പുതുക്കാട് നവജാത ശിശുക്കളെ യുവതി ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടാമത്തെ...

ആമ്പല്ലൂർ സ്വദേശിയായ യുവാവ് പൊലീസ് സ്റ്റേഷനിൽ എത്തിയത് കുട്ടികളുടെ അസ്ഥികളുമായി; ദുർമന്ത്രവാദ സാധ്യതകൾ തള്ളാതെ പോലീസ്

തൃശൂർ: പുതുക്കാട് നവജാത ശിശുക്കളെ കൊന്ന് കുഴിച്ചിട്ടതായി മൊഴി. രണ്ട് കുട്ടികളുടെ...

മുല്ലപ്പെരിയാർ ഡാം തുറന്നു; തുറന്നത് അണക്കെട്ടിന്റെ 13 ഷട്ടറുകൾ; തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം

ഇടുക്കി: കനത്ത മഴ തുടരുന്നതിനിടെ മുല്ലപ്പെരിയാർ ഡാം തുറന്നു. അണക്കെട്ടിന്റെ 13...

കൊടും വനത്തിനുള്ളിൽ കുഴിച്ചപ്പോൾ കുനിഞ്ഞിരിക്കുന്നനിലയിൽ മൃതദേഹം, 15 മാസമായിട്ടും അഴുകിയില്ല; സ്ത്രീകളടക്കം പ്രതികളായേക്കും

കോഴിക്കോട്: 15 മാസം മുന്‍പ് കോഴിക്കോട്ടുനിന്നു കാണാതായ ബത്തേരി സ്വദേശിയുടെ മൃതദേഹം...

വാൻ ഹയിയിൽ വീണ്ടും തീ വ്യാപിക്കുന്നു; വൈകാതെ മുങ്ങിയേക്കും

കൊച്ചി: കേരളതീരത്ത് വെച്ച് തീപിടിച്ച സിംഗപ്പൂർ ചരക്കു കപ്പൽ വാൻ ഹയിയിൽ...

Other news

ലിംഗനിർണയം നടത്തിയ ബീജം; ഇനി പിറക്കുന്നതൊക്കെ പശുക്കിടാങ്ങൾ മാത്രം

കോട്ടയം: പശുക്കിടാങ്ങൾക്കുമാത്രം ജന്മം നൽകാൻ ലിംഗനിർണയം നടത്തിയ ബീജം (സെക്‌സ്‌ സോർട്ടഡ്‌...

അപ്രതീക്ഷിത അപ്പീൽ നൽകി പ്രോസിക്യൂഷൻ; അബ്ദുൽ റഹീമിന്റെ കേസിൽ വീണ്ടും ഔദ്യോഗിക ഇടപെടൽ

സൗദി: ജയിലിൽ മോചനം കാത്ത് കഴിയുന്ന കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ...

റവാഡ ചന്ദ്രശേഖര്‍ സംസ്ഥാനത്തെത്തി; ഇന്നുതന്നെ പൊലീസ് മേധാവിയായി ചുമതലയേല്‍ക്കും

തിരുവനന്തപുരം: നിയുക്ത പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ സംസ്ഥാനത്തെത്തി. തിരുവനന്തപുരത്ത് എത്തിയ റവാഡ...

സംസ്ഥാനത്തെ ആദ്യ റോഡ് സുരക്ഷാ ക്ലിനിക്ക്; റോഡ് സുരക്ഷാ അംബാസിഡർമാരാകാൻ മെഡിക്കൽ വിദ്യാർത്ഥികൾ

ആലപ്പുഴ: മെഡിക്കൽ വിദ്യാർത്ഥികൾ റോഡ് സുരക്ഷാ അംബാസിഡർമാരാകും. റോഡപകടസാദ്ധ്യത കുറയ്ക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്തെ...

Related Articles

Popular Categories

spot_imgspot_img