തൃശൂർ പൂരം എന്താണെന്ന് മുഴുവനായി മനസിലാക്കിയാലേ തടസമുണ്ടായോ ഇല്ലയോ എന്ന് അറിയാന്‍ കഴിയൂ എന്ന് ദേവസ്വം സെക്രട്ടറി കെ. ഗിരീഷ്‌കുമാര്‍. Thiruvambadi Devaswom rejects Chief Minister’s claim that Pooram was not disturbed:
മാധ്യമങ്ങളോട് പറഞ്ഞു. പുലര്‍ച്ചെ എഴുന്നള്ളിപ്പ് തുടങ്ങുന്ന സമയം മുതല്‍ തടസ്സങ്ങള്‍ ഉണ്ടായിരുന്നുവെന്നും സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘം ഇതുവരെ ദേവസ്വത്തെ സമീപിച്ചിട്ടില്ലെന്നും ഗിരീഷ്‌കുമാര്‍ പറഞ്ഞു.
‘പൂരം എന്താണെന്ന് ആദ്യം മനസിലാക്കണം. 36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ചടങ്ങുകളാണ് തൃശ്ശൂര്‍ പൂരത്തിന്റെ ഭാഗമായുള്ളത്. അവയെല്ലാം ഒന്നൊഴിയാതെ കൃത്യമായി നടക്കണം. എങ്കിലേ പൂരം ഭംഗിയായി, പൂര്‍ണമായി നടന്നൂ എന്ന് പറയാന്‍ കഴിയൂ.
എന്നാല്‍ ഇത്തവണ പുലര്‍ച്ചെ എഴുന്നള്ളിപ്പ് തുടങ്ങുന്ന സമയം മുതല്‍ പല രീതിയിലുള്ള തടസ്സങ്ങള്‍ സൃഷ്ടിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
തൃശ്ശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ തള്ളുന്നതാണ് ദേവസ്വം ബോര്‍ഡ് സെക്രട്ടറിയുടെ വാക്കുകൾ.