കോട്ടയം കുമരകം ചെങ്ങളത്ത് കാവിന് സമീപം തോട്ടില്‍ മീന്‍ പിടിക്കാനിറങ്ങിയ വയോധികൻ മുങ്ങി മരിച്ചു. ചെങ്ങളത്ത് കാവിന് സമീപം താമസിക്കുന്ന കുട്ടപ്പന്‍ ആണ് മരിച്ചത്. A man drowned while fishing in a river in Kottayam
ഞായറാഴ്ച രാവിലെ കുമരകം പൊലീസിന്റെയും അഗ്‌നി രക്ഷാ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
70 കാരനായ കുട്ടപ്പന്‍ ശനിയാഴ്ച വൈകീട്ടാണ് തോട്ടില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയത്. കുട്ടപ്പനെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.