ഭർത്താവിനൊപ്പം ഭർതൃസഹോദരന്റെ അരീപ്പറമ്പിലെ വീട്ടിലെത്തിയ നാൽപ്പത്തിനാലുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. മണർകാട് സ്വദേശിനിയായ ഉമ്പക്കാട്ട് വി. ബിന്ദുവിനെയാണ് കൃഷിയിടത്തിനു സമീപത്തെ ഷെഡിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ആത്മഹത്യയെന്നാണു വിവരം.
ഇന്നലെ വൈകിട്ടാണ് അരീപ്പറമ്പിലെ വീട്ടിൽ എത്തിയത്. തുടർന്ന് അഞ്ചുമണിയോടെ ബിന്ദുവിനെ കാണാതാവുകയായിരുന്നു. ഏറെ വൈകിയും കാണാതായതോടെ നടത്തിയ പരിശോധനയിൽ 200 മീറ്റർ മാറിയുള്ള കൃഷിയിടത്തിലെ ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഭർത്താവ് കെ.പി. പ്രമോദ്. രണ്ടു മക്കൾ.
English summary : 44-year-old woman found dead in Kottayam Ariparamp