മലയാളി താരം സഞ്ജു സാംസൺ Sanju ചുണ്ടിലെ മ്യൂക്കസ് സിസ്റ്റിന് ചികിത്സയിൽ. ഇത് ഇന്ന് ആരംഭിക്കുന്ന രഞ്ജി ട്രോഫിയുടെ മൂന്നാം റൗണ്ടിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കും. നാല് ടി 20 കൾക്കായുള്ള ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് South Africa tour ഇടം കിട്ടിയ സഞ്ജു സഞ്ജു സാംസണെ സംബന്ധിച്ച് അതിന് മുമ്പ് തിരിച്ചുവരാൻ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.
നവംബർ 8 മുതൽ 13 വരെ ടി20 അന്താരാഷ്ട്ര മത്സരങ്ങൾ നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുമ്പ് തിരിച്ചുവരവ് നടത്താനാണ് സഞ്ജു ചികിത്സ ഇപ്പോൾ നടത്തുന്നത്. ബംഗ്ലാദേശിനെതിരെ 40 പന്തിൽ തൻ്റെ കന്നി ടി 20 സെഞ്ച്വറി നേടിയതിന് ശേഷം ടി 20 യിൽ ഒരു വലിയ കരിയർ തന്നെയാണ് സഞ്ജു ലക്ഷ്യമിടുന്നത്.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. നായകൻ സൂര്യകുമാർ യാദവിനു കീഴിൽ ശക്തമായ ടീമിനെയാണ് ഇന്ത്യ നിയോഗിച്ചിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടംനേടി. ഒന്നാം വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ടീമിലേക്ക് പരിഗണിച്ചിരിക്കുന്നത്. നവംബർ 8നാണ് ആദ്യ മത്സരം.
നാലു ടി20 മത്സരങ്ങളാണ് ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഉള്ളത്. നംവംബറിൽ നടക്കാനിരിക്കുന്ന ഓസ്‌ട്രലിയൻ പര്യടനത്തിനായുള്ള ടെസ്റ്റ് ടീമിനെയും ബിസിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്. നായകൻ രോഹിത് ശർമ്മയുടെ നേതൃത്വത്തിലാണ് ഓസ്ട്രേലിയയെ, നാലു മത്സരങ്ങളുടെ പരമ്പരയിൽ അവരുടെ തട്ടകത്തിൽ നേരിടുക.
ദക്ഷിണാഫ്രിക്കൻ പര്യടനം, ടി20 ടീം
സൂര്യകുമാർ യാദവ്, അഭിഷേക് ശർമ, സഞ്ജു സാംസൺ, റിങ്കു സിങ്, തിലക് വർമ്മ, ജിതേഷ് ശർമ്മ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രമൺദീപ് സിങ്, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, അർഷ്ദീപ് സിങ്, വിജയ്കുമാർ വൈശാഖ്, അവേഷ് ഖാൻ , യാഷ് ദയാൽ.
ഓസ്‌ട്രേലിയൻ പര്യടനം, ടെസ്റ്റ് ടീം
രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, യശസ്വി ജയ്‌സ്വാൾ, അഭിമന്യു ഈശ്വരൻ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, കെഎൽ രാഹുൽ, ഋഷഭ് പന്ത്, സർഫറാസ് ഖാൻ, ധ്രുവ് ജൂറൽ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ.
ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20, മത്സരക്രമം
ഒന്നാം ടി20: നവംബർ 8, വെള്ളിയാഴ്ച, ഡർബൻ
രണ്ടാം ടി20: നവംബർ 10, ഞായറാഴ്ച, ഗ്കെബെർഹ
മൂന്നാം ടി20: നവംബർ 13, ബുധനാഴ്ച, സെഞ്ചൂറിയൻ
നാലാം ടി20: നവംബർ 15, വെള്ളിയാഴ്ച, ജോഹന്നാസ്ബർഗ്