കാഞ്ഞിരപ്പള്ളിക്കടുത്ത് മണിമലയിൽ കാറിടിച്ച് പരിക്കേറ്റ വിദ്യാർഥിയെ കാർ യാത്രികർ ആശുപത്രിയിലെത്തിക്കാം എന്നു പറഞ്ഞ് എടുത്തുകൊണ്ടുപോയി പരിക്കോടെ വഴിയിൽ ഉപേക്ഷിച്ചു. Passengers leave injured student on road
സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ വിദ്യാർഥിയെ നാട്ടുകാർ ഓടിക്കൂടിയതോടെ കാർ യാത്രികർ ആശുപത്രിയിലെത്തിക്കാം എന്ന് ഉറപ്പു നൽകി കാറിൽ കയറ്റുകയായിരുന്നു.
വഴിയിൽ ഉപേക്ഷിച്ച വിദ്യാർഥി തുടർന്ന് പരിക്കുമായി വീട്ടിലെത്തി. കുട്ടിയെ പിന്നീട് വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചു.
മണിമല സെന്റ് ജോർജ്ജ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ ജോയൽ(12) നാണ് പരിക്കേറ്റത്. കുട്ടിയുടെ തലയ്ക്കും കൈക്കും മുറിവുണ്ട് നടുവിനും പരിക്കേറ്റിട്ടുണ്ട്.