ജീവനക്കാരുടെ ശമ്പളം വൈകുന്നതിനെതിരെ ചെണ്ട കൊട്ടി പിച്ചയെടുത്ത് വ്യത്യസ്തമായ സമരവുമായി കെ.എസ്.ആർ.ടി.സി. ജീവനക്കാർ.
കെ.എസ്.ടി. എംപ്ലോയീസ് സംഘ്ന്റെ നേതൃത്വത്തിലാണ് കട്ടപ്പന ഡിപ്പോയിലെ ജീവനക്കാർ സമരം നടത്തിയത്.Salary delayed: Chendakotti begs KSRTC in Idukki. Employees
കഴിഞ്ഞ മാസം 240 കോടിയിലധികം വരുമാനം ലഭിച്ചു. 85 ശതമാനത്തിൽ കൂടുതൽ ഡിപ്പോകളും ലാഭത്തിലായെന്ന് വകുപ്പു മന്ത്രി അവകാശപ്പെടുന്നു.
ഒന്നാം തീയതി ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ കഴിഞ്ഞ 45 ദിവസമായി ശമ്പളം ലഭിച്ചിട്ടില്ല.
ജീവനക്കാരും കുടുംബാംഗങ്ങളും വളരെ ബുദ്ധിമുട്ടിലാണ് കഴിയുന്നത് എന്ന് എംപ്ലോയീസ് സംഘ് ജീല്ലാ ട്രഷറർ പി.കെ.പ്രകാശ് , കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് തോമസ് മാത്യു സെക്രട്ടറി പി.വി. ജോണി എന്നിവർ പറഞ്ഞു.