വിജയപുര: ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളെ മാലയിട്ട് സ്വീകരിച്ച് തീവ്രഹിന്ദു സംഘടനകൾ. ജാമ്യത്തിലിറങ്ങിയ പരശുറാം വാഗ്മോർ, മനോഹർ യാദവ് എന്നിവർക്കാണ് കർണാടകയിലെ വിജയപുരയിൽ വച്ചാണ് തീവ്രഹിന്ദു സംഘടനകൾ സ്വീകരണം നൽകിയത്. ഒക്ടോബർ 9-ന് ഇരുവർക്കും വിചാരണക്കോടതി ജാമ്യം അനുവദിച്ചിരുന്നു.(Gauri Lankesh murder accused get grand welcome)
‘ഭാരത് മാതാ കീ ജയ്’ വിളികളോടെയാണ് ഇരുവരെയും ശ്രീറാം സേന അടക്കമുള്ള സംഘടനകളുടെ പ്രവർത്തകർ സ്വീകരിച്ചത്. വിജയപുരയിലെ കലികാ ദേവി ക്ഷേത്രത്തിൽ ഇരുവർക്കും വേണ്ടി പൂജ നടത്തിയ ശേഷമായിരുന്നു പ്രവർത്തകർ ഇരുവർക്കും ശിവാജി സർക്കിളിലെ പ്രതിമയ്ക്ക് മുന്നിൽ മാലയിട്ട് സ്വീകരണവും ഒരുക്കിയത്. കേസിലെ 18 പ്രതികളിൽ 12 പേരും നിലവിൽ ജാമ്യത്തിലാണ്.
ഏഴ് വര്‍ഷം മുമ്പാണ് ഗൗരി ലങ്കേഷ് വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നു. 19 പേര്‍ പിടിയിലായെങ്കിലും വിചാരണനടപടി നീളുകയായിരുന്നു. തീവ്രഹിന്ദുത്വസംഘടനയായ സനാദന്‍ സന്‍സ്തയുടെ പ്രവര്‍ത്തകരായിരുന്നു അറസ്റ്റിലായത്.