ആര്‍എസ്എസ് വേദിയിൽ അദ്ധ്യക്ഷനായി ഔസേപ്പച്ചന്‍; പങ്കെടുത്തത് തൃശൂരിലെ വിജയദശമി പഥസഞ്ചലന പരിപാടിയില്‍

തൃശൂര്‍: വിജയദശമിയോടനുബന്ധിച്ചുള്ള ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍. വിജയദശമി പഥസഞ്ചലന പൊതുപരിപാടിയിലാണ് അദ്ധ്യക്ഷനായി ഔസേപ്പച്ചന്‍ പങ്കെടുത്തത്. വടക്കുനാഥ ക്ഷേത്ര മൈതാനിയിലെ വിദ്യാര്‍ത്ഥി കോര്‍ണറിലാണ് പരിപാടി നടന്നത്.(Music director Ouseppachan in RSS program)

ആർഎസ്എസിന്റെ പ്രവർത്തനങ്ങൾക്കായി ജീവിതം തന്നെ സമർപ്പിച്ചവരെ വിശുദ്ധരെന്ന് വിളിക്കണം. ജാതി മതഭേദമന്യേ നടക്കുന്ന പരിപാടിയാണ്. എല്ലാ ഭാരതീയരും ഒന്നാണെന്നും നമ്മൾ ഒന്നായി പ്രവർത്തിക്കുകയെന്നും സംസാരിക്കുന്നത് രാഷ്ട്രീയമല്ലെന്നും ഔസേപ്പച്ചൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ബി ഗോപാലകൃഷ്ണൻ വിളിച്ചതിനാലാണ് പരിപാടിയിൽ പങ്കെടുത്തതെന്നും ഔസേപ്പച്ചന്‍ കൂട്ടിച്ചേർത്തു.

ഇതുപോലെ 100 ശതമാനം അച്ചടക്കം വേറെ എവിടെയും കണ്ടിട്ടില്ലെന്നും അധ്യക്ഷപ്രസംഗത്തിൽ ഔസേപ്പച്ചൻ പറഞ്ഞു. വ്യക്തിപരമായ സ്വാർത്ഥതയ്‌ക്ക് ഇടം നൽകാതെ സമൂഹത്തെ സേവിക്കുന്ന സംഘത്തിന് പ്രണാമം അർപ്പിക്കുന്നുവെന്നും ഔസേപ്പച്ചൻ പറഞ്ഞു. പരിപാടിയിലേക്ക് ക്ഷണിച്ചതിന് നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആര്‍എസ്എസിന്റെ പ്രമുഖ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

spot_imgspot_img
spot_imgspot_img

Latest news

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

Other news

22 കാരിയുടെ ആവശ്യംകേട്ട് അമ്പരന്ന് ആളുകൾ

22 കാരിയുടെ ആവശ്യംകേട്ട് അമ്പരന്ന് ആളുകൾ “തനിക്കിപ്പോൾ ഇനി ഒമ്പത് മാസം മാത്രമേ...

വിഎസ്സിന്റെ വിയോഗം; സംസ്ഥാനത്ത് നാളെ അവധി

വിഎസ്സിന്റെ വിയോഗം; സംസ്ഥാനത്ത് നാളെ അവധി തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും...

ഇരട്ട സഹോദരങ്ങളായ എസ്ഐമാർ തമ്മിലടിച്ചു

ഇരട്ട സഹോദരങ്ങളായ എസ്ഐമാർ തമ്മിലടിച്ചു ചേലക്കര: ഇരട്ട സഹോദരങ്ങളായ പൊലീസ് സബ് ഇൻസ്‌പെക്ടർമാർ...

വന്യജീവി ആക്രമണം; 2 വർഷത്തിനിടെ കൊല്ലപ്പെട്ടത് 84 പേർ

വന്യജീവി ആക്രമണം; രണ്ട് വർഷത്തിനിടെ കൊല്ലപ്പെട്ടത് 84 പേർ കൊച്ചി: വന്യജീവി ആക്രമണങ്ങളിൽ...

യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്നു

യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്നു ആലുവ: ആലുവയിൽ ലോഡ്ജ് മുറിയിൽ യുവതിയെ...

Related Articles

Popular Categories

spot_imgspot_img