web analytics

അണ്ടർ ഗ്രൗണ്ട് കേബിളിങ് എന്ന നാടകത്തിന് കോടികൾ ആണ് ചെലവഴിച്ചത്, അവസാനം ആ പൈസ പാതാളത്തിൽ പോയി; മൂന്ന് മണിക്കൂറിനുള്ളിൽ കറന്റ് പോയത് 30 വട്ടം; കടലെടുത്ത തീരഗ്രാമത്തിൽ പുതിയ പ്രതിസന്ധി

ആലപ്പാട്:കടലിനും കായലിനും നടുവിൽ റിബൺ പോലെ ഒരു ഗ്രാമം. സൂനാമിയും ഓഖിയും തച്ചുതകർത്ത, വർഷാവർഷം പ്രക്ഷുബ്ധമാകുന്ന കടൽ കവർന്നെടുക്കുന്ന ആലപ്പാട് എന്ന തീരഗ്രാമം.A native of Alappad shared the current plight of the coastal area of ​​Alappad Panchayat in Karunagapally

കരുനാഗപ്പള്ളിയിലെ കടലോര പ്രദേശമായ ആലപ്പാട് പഞ്ചായത്തിന്‍റെ ഇപ്പോഴത്തെ ദുരവസ്ഥ പങ്കുവെച്ച് ആലപ്പാട് സ്വദേശിയും ഐ.എൻ.ടി.യുസി യങ് വർക്കേഴ്സ് കൗൺസിൽ സംസ്ഥാന പ്രസിഡന്‍റുമായ കാർത്തിക് ശശി.

ഒക്ടോബർ 12 ശനിയാഴ്ച മൂന്ന് മണിക്കൂറിന് ഇടയിൽ 30 തവണയാണ് കറന്റ് പോയി വന്നതെന്ന് അദ്ദേഹം പറയുന്നു. കറന്റ് പോകുന്നതിന് സ്വീകരിച്ച പരിഹാര മാർഗങ്ങളൊന്നും തന്നെ ഫലപ്രദമായില്ലെന്നും കാർത്തിക് സാമൂഹിക മാധ്യമത്തിലൂടെ വ്യക്തമാക്കി.

‘സൂനാമിയിൽ ആൾക്കാർ കൊല്ലപ്പെട്ടപ്പോൾ ഇനി കറന്റ് കൊണ്ട് പ്രശ്നം ഉണ്ടാകാതിരിക്കാൻ അണ്ടർ ഗ്രൗണ്ട് കേബിളിങ് എന്ന നാടകത്തിന് കോടികൾ ആണ് ചെലവഴിച്ചത്. അവസാനം ആ പൈസ പാതാളത്തിൽ പോയി എന്നല്ലാതെ ആ കേബിൾ പോലും കാണാൻ ഇല്ലാതെ ആയി.

110 കെ.വി സബ് സ്റ്റേഷൻ വന്നാൽ പ്രശ്നം തീരുമെന്നായി. മൂന്ന് മാസം മുൻപ് അതായി. അപ്പോഴും ഒരു പ്രശ്നവും തീർന്നില്ല. വിശാല മനസ്കരായ ഉദ്യോഗസ്ഥർ ഇപ്പോൾ അത് വഴി എത്തുന്ന കറന്റ് തെക്കുംഭാഗത്തേക്ക് എത്തിക്കുന്നു എന്നാണ് അറിഞ്ഞത്’ കാർത്തിക് പറയുന്നു.

ആറ് വർഷമായി തിരുവനന്തപുരം മണ്ണന്തലയിൽ താമസിക്കുന്നുണ്ടെന്നും അതിനിടയിൽ മുന്നറിയിപ്പ് ഇല്ലാതെ കറന്റ് പോയ സമയം കൂട്ടിയെടുത്താൽ രണ്ട് മണിക്കൂർ വരില്ലെന്നും കാർത്തിക് പറഞ്ഞു. സമൂഹത്തിലെ ഉന്നതന്മാർ ജീവിക്കുന്ന മേഖലയിൽ പവർ സപ്ലൈ മുടങ്ങാത്ത എന്ത് സംവിധാനം ആകുമുള്ളതെന്നും അദ്ദേഹം ചോദിച്ചു.

അതിനിടെ, ഇലക്ട്രിസിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ ഉൾപ്പെടെയുള്ളവരുമായി പ്രശ്ന പരിഹാരത്തിനായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് യു. ഉല്ലാസ് അറിയിച്ചു. കരുനാഗപ്പള്ളി സെക്ഷനുമായി ബന്ധപ്പെട്ടാണ് കൂടുതൽ പ്രശ്നമുണ്ടാകുന്നത്. സബ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചിട്ടും ആലപ്പാട് മേഖലയിൽ കറന്റ് പോകുന്നത് തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൺമുന്നിൽ ഇല്ലാതാകുന്ന ആലപ്പാട്…?

1955 ലെ ലിത്തോ മാപ്പ് പ്രകാരം ആലപ്പാട് ഗ്രാമപഞ്ചായത്തിന്റെ വിസ്തൃതി 89.5 ചതുരശ്ര കിലോമീറ്ററായിരുന്നു. ഇപ്പോഴത് 8.9 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങിയത്രെ. 80 ചതുരശ്ര കിലോമീറ്ററോളം സ്ഥലം എവിടെപ്പോയെന്നാണ് നാട്ടിലെ ചോദ്യം. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദഗതികൾ ഉയരുന്നുണ്ടെങ്കിലും ആലപ്പാട് സന്ദർശിക്കുന്ന ആർക്കും മനസ്സിലാകും, കടൽ വല്ലാത്തൊരു ആസക്തിയോടെ കര കവർന്നെടുക്കുകയാണെന്ന്.

ആലപ്പാട് ഗ്രാമത്തിന്റെ അരഞ്ഞാണം പോലെ ഇന്നു കാണപ്പെടുന്ന കടൽഭിത്തിക്കും എത്രയോ പടിഞ്ഞാറു വരെ മുൻപ് വീടുകൾ ഉണ്ടായിരുന്നു. ആരാധനാലയങ്ങൾ, കളിസ്ഥലങ്ങൾ, വിശ്രമകേന്ദ്രങ്ങൾ തുടങ്ങിയവ നിലനിന്നിരുന്നുവെന്നു പഴമക്കാർ പറയുന്നു. അവയൊക്കെ കാലക്രമേണ കടലെടുത്തു. അതിനിപ്പുറം കടൽഭിത്തി കെട്ടിയെങ്കിലും അവ പലയിടത്തും പൊട്ടിത്തകർന്നുകിടക്കുന്നു. ആലപ്പാട്ട് ഇപ്പോൾ കടലും ടിഎസ് കനാലും തമ്മിൽ പലയിടത്തും കഷ്ടിച്ച് 50 മീറ്റർ മാത്രമേ ദൂരവ്യത്യാസമുള്ളൂ. ദിനംപ്രതിയെന്നോണം ദൂരം കുറഞ്ഞുവരികയാണ്.

സൂനാമി ആഞ്ഞടിച്ചപ്പോൾ ആലപ്പാട് അപ്പാടെ തകർന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മരണം ഉണ്ടായത് ഇവിടെയാണ്. ഏറ്റവും കൂടുതൽ പേർ കുടിയൊഴിപ്പിക്കപ്പെട്ടതും ഇവിടെ. ഏകദേശം 7,500 കുടുംബങ്ങളാണ് ഇന്ന് ആലപ്പാട് പഞ്ചായത്തിലുള്ളത്. സൂനാമി ദുരന്തമുണ്ടായപ്പോൾ രണ്ടായിരത്തിലേറെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. അവരിൽ നല്ലൊരു പങ്കു പിന്നീടു മടങ്ങിവന്നു.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐആർഇയുടെ (ഇന്ത്യൻ റെയർ എർത്‌സ് ലിമിറ്റഡ്) പ്രധാന ഖനനപ്രദേശങ്ങളിലൊന്ന് ആലപ്പാട് പഞ്ചായത്തിലെ വെള്ളനാത്തുരുത്താണ്. വെള്ളനാത്തുരുത്തിന്റെ ഏതാണ്ടു മുക്കാൽ ഭാഗവും കടലിലായി. ഇതിനു തെക്കുഭാഗത്തു കെഎംഎംഎല്ലിന്റെ ഖനനമേഖലയായ പന്മന ഗ്രാമപഞ്ചായത്തിൽപ്പെട്ട പൊന്മനയും ഏതാണ്ട് ഇല്ലാതായി.

സീ വാഷ് എന്ന പേരിൽ അശാസ്ത്രീയ കരിമണൽ ഖനനം ഐആർഇ നടത്തുന്നതാണു കര നഷ്ടപ്പെടുന്നതിനു പ്രധാന കാരണമെന്നു സേവ് ആലപ്പാട് എന്ന മുദ്രാവാക്യവുമായി രംഗത്തുള്ളവർ പറയുന്നു.

അങ്ങനെയാണെങ്കിൽ ഖനനമില്ലാത്ത തിരുവനന്തപുരം ജില്ലയിലെ ശംഖുമുഖത്തും കാസർകോട്ടും കടൽ കര കവരുന്നതെങ്ങനെയെന്നു പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ ചോദിക്കുന്നു. ചോദ്യങ്ങളും ഉത്തരങ്ങളും എന്തൊക്കെയായാലും ആലപ്പാട് കാണാക്കാണെ ചുരുങ്ങുകയാണെന്നു സത്യം. അതു ഖനനം കൊണ്ടായാലും മറ്റെന്തെങ്കിലും കാരണം കൊണ്ടായാലും. അതേക്കുറിച്ചു ശാസ്ത്രീയ പഠനം തന്നെ ഇവിടെ അടിയന്തര ആവശ്യമാകുന്നു. കാരണം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ, കണ്ണടച്ചു തുറക്കുമ്പോൾ ഈ ഗ്രാമം തന്നെ ഇല്ലാതായാലോ…?

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ കോട്ടയം: പെരുന്നയിലെ ഒരു...

Other news

അടിമാലി മണ്ണിടിച്ചിൽ; പുറത്തെത്തിച്ച ദമ്പതിമാരിൽ ഒരാൾക്ക് ദാരുണാന്ത്യം, രക്ഷാപ്രവർത്തനം നീണ്ടത് 6 മണിക്കൂറിലേറെ

അടിമാലി മണ്ണിടിച്ചിൽ; പുറത്തെത്തിച്ച ദമ്പതിമാരിൽ ഒരാൾക്ക് ദാരുണാന്ത്യം, രക്ഷാപ്രവർത്തനം നീണ്ടത് 6...

അതിർത്തി കാക്കാൻ ഷേർ റെഡി

അതിർത്തി കാക്കാൻ ഷേർ റെഡി കൊച്ചി: അതിർത്തിയിൽ കരസേനയ്ക്ക് കരുത്തേകാൻ 75,000 എ.കെ...

മദ്യം വിലകൂട്ടി വിൽക്കുന്നെന്ന് രഹസ്യവിവരം; മാനേജരുടെ മേശയ്ക്കടിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തി

മദ്യം വിലകൂട്ടി വിൽക്കുന്നെന്ന് രഹസ്യവിവരം; മാനേജരുടെ മേശയ്ക്കടിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം...

രാധാ യാദവിന്റെ തകര്‍പ്പൻ ബൗളിംഗ്; ബംഗ്ലാദേശ് തകര്‍ന്നടിഞ്ഞു — ഇന്ത്യയ്ക്ക് 120 റണ്‍സ് വിജലക്ഷ്യം വനിതാ ലോകകപ്പില്‍

രാധാ യാദവിന്റെ തകര്‍പ്പൻ ബൗളിംഗ്; ബംഗ്ലാദേശ് തകര്‍ന്നടിഞ്ഞു — ഇന്ത്യയ്ക്ക് 120...

Related Articles

Popular Categories

spot_imgspot_img