കൊച്ചി പേട്ടയിലുണ്ടായ കൂട്ടത്തല്ലിനെ തുടർന്ന് പൂണിത്തുറ സിപിഐഎം
ലോക്കൽ കമ്മറ്റി പിരിച്ചുവിടാൻ തീരുമാനം. ലോക്കൽ സമ്മേളനവും റദ്ദാക്കി.Decision to dissolve Poonithura CPIM local committee
പേട്ട ജങ്ഷനിൽ വച്ചായിരുന്നു പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ല് നടന്നത്. സംഭവത്തിന് പിന്നാലെ ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ പാർട്ടി അച്ചടക്ക നടപടിയും സ്വീകരിച്ചിരുന്നു.
പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയെന്ന വിലയിരുത്തലായിരുന്നു ഉണ്ടായത്. ഇതിന് പിന്നാലെയാണ് ലോക്കൽ കമ്മറ്റി പിരിച്ചുവിടാൻ തീരുമാനിച്ചത്.
ലോക്കൽ സമ്മേളനവും റദ്ദാക്കി. ലോക്കൽ കമ്മിറ്റി സമ്മേളനം നടത്തണമോ എന്നത് പിന്നീട് തീരുമാനിക്കും. ഏരിയാ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പടെയുള്ളവർക്കെതിരെയുള്ള നടപടിയുടെ കാര്യം ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തു.