web analytics

വ്യോമസേന നടത്തിയ അഭ്യാസ പ്രകടനം കാണാനെത്തിയ മൂന്നുപേർക്ക് ദാരുണാന്ത്യം; സൂര്യാഘാതമെന്നു പ്രാഥമിക നിഗമനം; നിർജലീകരണം മൂലം 200-ഓളം പേർ ആശുപത്രിയിൽ

വ്യോമസേന നടത്തിയ അഭ്യാസ പ്രകടനം കാണാനെത്തിയ മൂന്നുപേർ മരിച്ചു. സൂര്യാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നി​ഗമനം. മറീന ബീച്ചിലാണ് സംഭവം. കുടുംബങ്ങളടക്കം നിരവധി പേർ രാവിലെ 11 മണിയോടെ അഭ്യാസ പ്രകടനങ്ങൾ കാണാനെത്തിയിരുന്നു. Three people who came to see the exercise performed by the Air Force met a tragic end

ഒട്ടുമിക്കയാളുകളും കനത്ത ചൂടിൽ കുടയുംചൂടിയാണ് നിന്നിരുന്നത്. ഇതിനിടെയാണ് മൂന്നുപേർ മരിച്ചതെന്നാണ് റിപ്പോർട്ട്. നിർജലീകരണംകാരണം 200-ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

92-ാമത് വ്യോമസേനാ ദിനാഘോഷത്തിന്റെ ഭാ​ഗമായാണ് മറീന ബീച്ചിൽ വ്യോമാഭ്യാസ പ്രകടനങ്ങൾ സംഘടിപ്പിച്ചത്. പെരുങ്കളത്തൂർ സ്വദേശി ശ്രീനിവാസൻ (48), തിരുവോത്തിയൂർ സ്വദേശി കാർത്തികേയൻ (34), കൊരുക്കുപേട്ട് സ്വദേശി ജോൺ (56) എന്നിവരാണ് മരിച്ചത്.

കൊടും ചൂടിൽ കത്തുന്ന സൂര്യനെപ്പോലും വകവെയ്ക്കാതെയാണ് ആളുകൾ വ്യോമാഭ്യാസ പ്രകടനങ്ങൾ ആസ്വദിച്ചത്. പരിപാടി ആരംഭിക്കുന്നതിന് മുമ്പ് തന്നെ പ്രായമായ നിരവധിയാളുകൾ കടുത്ത ചൂട് കാരണം ബോധരഹിതരായി.

ഇതിനിടെ ബീച്ചിന് സമീപത്ത് വെള്ളം വിൽക്കുന്നവരെ അധികൃതർ ഒഴിപ്പിച്ചതോടെ എയർ ഷോയ്ക്കെത്തിയവർക്ക് വെള്ളംപോലും കിട്ടാത്ത അവസ്ഥയുമുണ്ടാക്കി. ട്രാഫിക് അധികൃതരുടെ മോശം ഏകോപനമാണ് പ്രശ്നത്തിന് കാരണമെന്നാണ് ആരോപണം.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

ഓണം ബമ്പർ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയി

ഓണം ബമ്പർ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയി കൊയിലാണ്ടി: ഓണം ബമ്പർ ലോട്ടറി...

രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ

രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ ലൈംഗിക ആരോപണത്തെ തുടർന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ നിന്ന്...

‘ഇവിടെ ടിക്കറ്റില്ല, എന്നാൽ അടുത്തിടത്തേക്ക് വിട്ടോ’….സിനിമാ ടിക്കറ്റിനുള്ള തിരക്കിനിടയിൽ ഏഴുവയസ്സുകാരി കുട്ടിയെ മറന്നു മാതാപിതാക്കൾ

സിനിമാ ടിക്കറ്റിനുള്ള തിരക്കിനിടയിൽ കുട്ടിയെ മറന്നു മാതാപിതാക്കൾ .ഗുരുവായൂർ: സിനിമാ ടിക്കറ്റിനുള്ള തിരക്കിനിടയിൽ...

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഇന്ന് 70–ാം പിറന്നാൾ; പിറന്നാൾ കേക്കുമായി വത്തിക്കാനിലെ യുഎസ് അംബാസ

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഇന്ന് 70 പിറന്നാൾ ആഗോള കത്തോലിക്കാ സഭയുടെ അമരക്കാരൻ...

കണ്ണിലേക്ക് മുളകുപൊടിയെറിഞ്ഞു

കണ്ണിലേക്ക് മുളകുപൊടിയെറിഞ്ഞു ചെന്നൈ: ജ്വല്ലറികളിലേക്ക് എത്തിക്കാനുള്ള സ്വർണവുമായി പോയ സംഘത്തെ ആക്രമിച്ച് കവർച്ച...

‘അനധികൃത കുടിയേറ്റ കുറ്റവാളികളോട് ഇനി മൃദു സമീപനം ഇല്ല’; മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

അനധികൃത കുടിയേറ്റ കുറ്റവാളികളോട് ഇനി മൃദു സമീപനം ഇല്ലെന്ന് ഡോണൾഡ് ട്രംപ് യുഎസ്...

Related Articles

Popular Categories

spot_imgspot_img