‘ആ വീഡിയോ ഇവിടെയുണ്ട്’; മുഖ്യമന്ത്രിയുടെ ഗണ്‍മാന് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ യൂത്ത് കോൺഗ്രസ് കോടതിയിൽ; മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ കൈമാറി

സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിക്കു മുന്നില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു നേതാക്കളെ മര്‍ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാനും മറ്റു സുരക്ഷാ ജീവനക്കാര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ ക്രൈംബ്രാഞ്ച് നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്. Youth Congress in court against giving clean chit to Chief Minister’s gunman.

കേസില്‍ മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ കിട്ടിയില്ലെന്ന വിചിത്രമായ കാരണം ചൂണ്ടിക്കാട്ടി പ്രതികള്‍ക്കു ക്രൈംബ്രാഞ്ച് ക്ലീന്‍ ചിറ്റ് നല്‍കിയ സാഹചര്യത്തിൽ, മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പൊലീസ് മേധാവിക്കും ക്രൈംബ്രാഞ്ച് മേധാവിക്കും ഇ–മെയിലില്‍ നല്‍കിയ യൂത്ത് കോണ്‍ഗ്രസ് കോടതിയില്‍ തടസ്സ ഹര്‍ജി നല്‍കും.

ദൃശ്യമാധ്യമങ്ങളോടു ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടു നല്‍കിയില്ലെന്നും കിട്ടിയ ദൃശ്യങ്ങളില്‍ മര്‍ദനമില്ലെന്നുമാണു ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലെ പ്രധാന വാദം. അതേസമയം മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ സംരക്ഷിക്കാനുള്ള നീക്കമാണിതെന്ന് ശക്തമായ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

ഡിസംബര്‍ 15നു നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് കടന്നു പോകുമ്പോള്‍ ആലപ്പുഴ ജനറല്‍ ആശുപത്രി ജംക്‌ഷനില്‍ പ്രതിഷേധിച്ചവര്‍ക്കാണ് അടിയേറ്റത്. കേസില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍ കുമാറാണു കേസിലെ ഒന്നാം പ്രതി.

സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപ് രണ്ടാം പ്രതിയാണ്. പരാതിക്കാരന്റെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധവും യാഥാര്‍ഥ്യങ്ങള്‍ മറച്ചുവയ്ക്കുന്നതുമാണെന്നു ബോധ്യമായെന്നും ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ.സുനില്‍രാജ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ആണ് ദൃശ്യങ്ങള്‍ പൊലീസിനു കൈമാറിയത്.

spot_imgspot_img
spot_imgspot_img

Latest news

പാക് പടയെ പിടിച്ചുക്കെട്ടി കോഹ്‌ലി ഷോ; തകർപ്പൻ ജയത്തോടെ സെമി ഉറപ്പിച്ച് ഇന്ത്യ

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം....

വീണ്ടും ജീവനെടുത്ത് കാട്ടാന; കണ്ണൂരിൽ ദമ്പതികളെ ചവിട്ടിക്കൊന്നു

കണ്ണൂര്‍: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കണ്ണൂർ ആറളം...

മഴ വരുന്നൂ, മഴ; സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ മഴയ്ക്ക് സാധ്യത, കാറ്റും വീശിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യത. മൂന്ന് ജില്ലകളിലാണ്...

വയനാട്ടിൽ ദുരന്തബാധിതരുടെ പ്രതിഷേധത്തിൽ സംഘർഷം; പോലീസും സമരക്കാരും ഏറ്റുമുട്ടി

വയനാട്: മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ചു നടന്ന സമരത്തിൽ...

ആശാവർക്കർമാരുടെ സമരം സമ്പൂർണ്ണ നിസ്സഹകരണത്തിലേക്ക്: വീടുകൾതോറും കയറിയിറങ്ങിയുള്ള സേവനങ്ങൾ ഉൾപ്പെടെ എല്ലാം നിർത്തി

ആശ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരത്തിന്റെ സ്വഭാവം മാറി പൂർണ...

Other news

നോ മോര്‍ ക്യാപ്റ്റിവിറ്റി വിനയായി? മസ്തകത്തിൽ മുറിവേറ്റ കാട്ടുകൊമ്പന്‍ ചെരിയാന്‍ കാരണം ഈ പിഴവ് !

തൃശൂര്‍: അതിരപ്പിള്ളിയില്‍ നിന്നു കോടനാട്ടേക്കു മാറ്റിയ കാട്ടുകൊമ്പന്‍ ചെരിയാന്‍ വനംവകുപ്പിന്റെ ഭാഗത്തെ...

വയനാട്ടിൽ ദുരന്തബാധിതരുടെ പ്രതിഷേധത്തിൽ സംഘർഷം; പോലീസും സമരക്കാരും ഏറ്റുമുട്ടി

വയനാട്: മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ചു നടന്ന സമരത്തിൽ...

വിനോദയാത്രക്കിടെ അപകടം; താമരശേരിയില്‍ കൊക്കയിൽ വീണ് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: വിനോദയാത്രക്കിടെ യുവാവ് കൊക്കയില്‍ വീണ് മരിച്ചു. താമരശ്ശേരി ചുരം ഒന്‍പതാം...

‘പാർട്ടിക്ക് എന്റെ സേവനങ്ങൾ വേണ്ടെങ്കിൽ എനിക്ക് മുന്നിൽ മറ്റ് വഴികളുണ്ട്’: കോൺഗ്രസിന് മുന്നറിയിപ്പുമായി ശശി തരൂർ എംപി

പാർട്ടിക്ക് തന്റെ സേവനങ്ങൾ വേണ്ടെങ്കിൽ തനിക്കു മുന്നിൽ മറ്റ് വഴികളുണ്ടെന്ന് കോൺഗ്രസിന്...

കോഴിക്കോട് അമീബിക് മസ്‌തിഷ്‌ക ജ്വരം; യുവതി മരിച്ചു

കോഴിക്കോട്: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് യുവതി മരിച്ചു. കോഴിക്കോട് കൊയിലാണ്ടി...

Related Articles

Popular Categories

spot_imgspot_img