തിരുവനന്തപുരം: വിഷൻ ഫിലിം സൊസൈറ്റി സിനിമ പ്രവർത്തകർക്കും നവാഗതരായ തിരക്കഥാകൃത്തുക്കൾക്കും സംവിധായകർക്കും സഹായകരമാകുന്ന രീതിയിൽ സംഘടിപ്പിക്കുന്ന ഏകദിന സിനിമ മേക്കിങ് ക്ലാസ്സ് ഒക്ടോബർ 27 ഞായറാഴ്ച തിരുവനന്തപുരം കോർഡിയൽ സോപാനം ഹോട്ടലിൽ വെച്ച് നടത്തുന്നു. ‘Frame to Film’ presented by Vision Film Society
ഒരു സംവിധായകൻ അറിഞ്ഞിരിക്കേണ്ട സിനിമയുടെ ബാലപാഠങ്ങൾ, തിരക്കഥ എങ്ങനെ എഴുതാം, സംവിധായകരാകാന്‍ ആഗ്രഹിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട സാങ്കേതിക വശങ്ങള്‍ എന്നിവ വിഷ്വൽ പിന്തുണയോടെ ക്ലാസ് എടുക്കുന്നു.

ആദ്യം രജിസ്റ്റർ ചെയ്യുന്ന നാൽപത് പേർക്കാണ് അവസരം ഉള്ളത്. ഭക്ഷണം ഉൾപ്പെടെ രെജിസ്ട്രേഷൻ ഫീസ് 2500/- രൂപയാണ്. രാവിലെ 9 മണി മുതൽ രാത്രി 7 വരെയാണ് നിശ്ചിത സിലബസ് അടിസ്ഥാനമാക്കിയുള്ള ക്ലാസ്സുകൾ .
ഏകദിന ശില്പശാലയിൽ നിരവധി ഫിലിം മെയ്ക്കിങ് ക്ലാസുകൾ കേരളത്തിൽ ചലച്ചിത്ര പിന്നണി പ്രവർത്തകർക്കായി സംഘടിപ്പിച്ചിട്ടുള്ള സംവിധായകനാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് : 7306175006, 8848276605 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.