ബംഗളൂരു: അനധികൃതമായി ബംഗളൂരുവിൽ താമസിച്ച പാകിസ്താൻ സ്വദേശിയെയും ബംഗ്ലാദേശുകാരിയായ ഭാര്യയെയും മാതാപിതാക്കളെയും അറസ്റ്റ് ചെയ്തു.Pakistani national who stayed in Bangalore illegally, Bangladesh His wife and parents were arrested.
വ്യാജരേഖകളുമായി ആറുവർഷമായി ജിഗനിയിൽ താമസിക്കുന്ന ഇവരെ കേന്ദ്ര ഏജൻസികളും ബംഗളൂരു പൊലീസും ചേർന്നാണ് അറസ്റ്റ് ചെയ്തത്.
പാകിസ്താൻ സ്വദേശി ധാക്കയിൽവെച്ചാണ് ബംഗ്ലാദേശി യുവതിയെ വിവാഹംചെയ്തത്. 2014ൽ ഇവർ അനധികൃതമായി ഇന്ത്യയിലെത്തി. നാലുവർഷം വ്യാജരേഖകളുമായി ഡൽഹിയിൽ താമസിച്ചു. 2018ൽ ബംഗളൂരുവിലെത്തി.
പ്രാദേശിക ഏജന്റിന്റെ സഹായത്തോടെ വ്യാജപേരുകളിൽ തിരിച്ചറിയൽ കാർഡുകൾ സ്വന്തമാക്കി ജിഗനിയിൽ താമസിച്ചുവരുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.