web analytics

പ്രൗഢഗംഭീരമായി വിഷൻ ഫിലിം സൊസൈറ്റിയുടെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ തിരുവനന്തപുരത്ത്; യുവ പ്രതിഭകൾ അവാർഡുകൾ ഏറ്റുവാങ്ങി

തിരുവനന്തപുരം: ഇന്ത്യൻ സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഉന്നമനത്തിനായി തിരുവനന്തപുരം ആസ്ഥാനമായി രൂപീകരിക്കപ്പെട്ട ഫിലിം സൊസൈറ്റിയായ വിഷൻ ഫിലിം സൊസൈറ്റിയുടെ ആദ്യത്തെ പരിപാടിയായ വിഷൻ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള 2024 (VIFFK 2024) എന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിൻ്റെ അവാർഡ് ദാനം തിരുവനന്തപുരം ഭാരത് ഭവനിൽ നടന്നു. Vision Film Society’s Short Film Festival in Thiruvananthapuram

കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമിയുമായി കൈകോർത്താണ് ചലച്ചിത്രമേള നടന്നത്. ഭാരത് ഭവനിൽ വെച്ച് വിജയികളായ ഷോർട്ട് ഫിലിമുകൾ പ്രദശിപ്പിച്ചു. VIFFK ചെയർമാൻ ആർ ചന്ദ്രശേഖരൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ഉത്ഘാടന സമ്മേളനം മുൻ മന്ത്രിയും, കെപിസിസി പ്രസിഡൻ്റും, എംപിയും ആയിരുന്ന കെ മുരളീധരൻ ഉത്ഘാടനം ചെയ്തു.ഷോർട് ഫിലിം മത്സര വിജയികൾക്ക് മെമൻ്റോ, പ്രശംസാപത്രം എന്നിവ സമ്മാനിച്ചു.

മേളയിൽ മൂന്നു വിഭാഗങ്ങളിലായി ഷോർട്ട്ഫിലിം (ജനറൽ വനിത/കുട്ടികൾ), ഡോക്യുമെന്ററി, മ്യൂസിക്കൽ ആൽബം തുടങ്ങിയ മത്സര വിഭാഗങ്ങളും, കൂടാതെ VIFFK 2024 വിഷന്റെ ഭാഗമായി ദൃശ്യ മാധ്യമ പ്രവർത്തകർക്ക് സോഷ്യൽ ജസ്റ്റിസ് അവാർഡ്, സ്കൂൾ കുട്ടികളിൽ സാമൂഹിക അവബോധം വളർത്താനായി കേരളത്തിലെ സ്കൂളുകൾ നിർമ്മിച്ച സിനിമകൾക്ക് “സർഗ്ഗചിത്ര”പുരസ്കാരം, VIFFK ഫിനിക്സ് അവാർഡ് തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള അനുമോദനം ഉൾപ്പെടെ നൽകി.

വിഷൻ ഫിലിം സൊസൈറ്റിയുടെ പ്രസിഡൻ്റും VIFFK 2024ൻ്റെ ഫെസ്റ്റിവൽ പ്രോഗ്രാം ഡയറക്ടറുമായ മലയാള സിനിമയിലെ യുവ സംവിധായിക അനു കുരിശിങ്കൽ സ്വാഗതം ആശംസിച്ചു. പ്രശസ്ത നോവലിസ്റ്റ് വി.ജെ. ജെയിംസും കെ. മുരളീധരനും ചേർന്ന് ഫെസ്റ്റിവൽ മാഗസീൻ പ്രകാശനം ചെയ്തു.

2025ൽ നടത്താനിരിക്കുന്ന രാജ്യാന്തര ചലച്ചിത്രമേള പ്രഖ്യാപിക്കുകയും ലോഗോ പ്രകാശനം ചെയ്യുകയും ചെയ്തു. സംവിധായകൻ രാജേഷ് കെ രാമൻ, വി.അഭിലാഷ്, ബിശ്വജിത് ശ്രീനിവാസൻ, രാഹുൽ കൈമല, സതീഷ് കെ എന്നിവർ ആശംസകൾ അർപ്പിച്ചു. വിഷൻ ഫിലിം സൊസൈറ്റി അംഗം ഡോ.തിമോത്തി ലിയൊ രാജ് നന്ദി പ്രകാശിപ്പിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ അടിച്ചു,

ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ അടിച്ചു, ‘സൈക്കോ യുവദമ്പതികള്‍’ അറസ്റ്റിൽ പത്തനംതിട്ട: പത്തനംതിട്ട ചരൽക്കുന്നിൽ ഹണി...

‘കേരള ഏക കിടപ്പാടം സംരക്ഷണ ബില്ലിന്റെ’ കരടിന് അംഗീകാരം

‘കേരള ഏക കിടപ്പാടം സംരക്ഷണ ബില്ലിന്റെ’ കരടിന് അംഗീകാരം തിരുവനന്തപുരം: വായ്പ തിരിച്ചടവ്...

മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക് നേരെ ബോംബാക്രമണം

മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക് നേരെ ബോംബാക്രമണം ന്യൂഡൽഹി: ന്യൂഡൽഹി: മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക്...

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട: തനിക്കെതിരെ ഉയരുന്ന ലൈം​ഗികാരോപണങ്ങളിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി പാലക്കാട്...

കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം; ലണ്ടനിൽ അണിനിരന്നത് ലക്ഷങ്ങൾ; ഏറ്റുമുട്ടലിൽ 26 പോലീസുകാർക്ക് പരിക്ക്

ലണ്ടനിൽ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിൽ അണിനിരന്നത് ലക്ഷങ്ങൾ ലണ്ടൻ: കുടിയേറ്റ വിരുദ്ധ വികാരങ്ങളും...

സാക്കിർ നായികിന് എയ്ഡ്സോ

സാക്കിർ നായികിന് എയ്ഡ്സോ ഷാ ആലം: തനിക്കെതിരെ പ്രചരിക്കുന്ന ആരോ​ഗ്യസംബന്ധമായ വാർത്തകൾ വ്യാജമെന്ന്...

Related Articles

Popular Categories

spot_imgspot_img