ന്യൂദല്‍ഹി: അമേരിക്കന്‍ വിസ കാത്തിരിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. വിനോദസഞ്ചാരികള്‍, വിദഗ്ധ തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുള്‍പ്പെടെ ഇന്ത്യന്‍ യാത്രക്കാര്‍ക്കായി 250,000 വിസ അഭിമുഖങ്ങള്‍ കൂടി അനുവദിച്ചു.Good news for those waiting for US visas; 250,000 more visa interviews allowed
കോണ്‍സലേറ്റലുകളില്‍ വിസ അഭിമുഖം ലഭിക്കാന്‍ മാസങ്ങളുടെ കാത്തിരിപ്പാണ് ഇപ്പോഴുള്ളത്. പുതിയ തീരുമാനം ഇന്ത്യയിലെ ആയിരക്കണക്കിന് അപേക്ഷകരെ സമയബന്ധിതമായ അഭിമുഖങ്ങള്‍ നടത്താന്‍ സഹായിക്കുകയും, അമേരിക്കഇന്ത്യ ബന്ധത്തിന്റെ അടിസ്ഥാനമായ ആളുകള്‍ക്കിടയിലെ ബന്ധം കൂടുതല്‍ ശക്തമാക്കുകയും ചെയ്യും.
ഈ വര്‍ഷം, യുഎസ് മിഷന്‍ ഇന്ത്യയില്‍ 10 ലക്ഷം വിസ അപേക്ഷകള്‍ കൈകാര്യം ചെയ്യുകയും ചെയ്തിട്ടുണ്ട്, ഇത് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ്. . സ്റ്റുഡന്റ് വിസ സീസണില്‍, റെക്കോര്‍ഡ് എണ്ണം വിസകള്‍ പ്രോസസ്സ് ചെയ്യുന്നത്. ആദ്യമായി അപേക്ഷ നല്‍കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അഭിമുഖം അനുവദിക്കുകയും ചെയ്തു.
2024ല്‍ ഇതുവരെ 12 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ അമേരിക്കയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്, 2023ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 35 ശതമാനം വര്‍ദ്ധനവ്. കുറഞ്ഞത് 60 ലക്ഷം ഇന്ത്യക്കാര്‍ക്കെങ്കിലും ഇതിനകം അമേരിക്ക സന്ദര്‍ശിക്കാന്‍ കുടിയേറ്റേതര വിസയുണ്ട്;
‘പ്രധാനമന്ത്രി നരേന്ദ്ര മോഡി, പ്രസിഡന്റ് ജോ ബൈഡന്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ വിസ പ്രക്രിയ മെച്ചപ്പെടുത്താനും വേഗത്തില്‍ നടത്താനും അതിമോഹമായ ലക്ഷ്യം വെക്കുന്നു, ഞങ്ങള്‍ ആ വാഗ്ദാനം പാലിച്ചുവെന്ന് പറയുന്നതില്‍ അഭിമാനിക്കുന്നു.
എംബസിയിലെയും നാല് കോണ്‍സുലേറ്റുകളിലെയും ഞങ്ങളുടെ കോണ്‍സുലര്‍ ടീമുകള്‍ ആവശ്യത്തെ നിറവേറ്റുന്നതിനായി സജീവമായി ജോലി ചെയ്യുന്നു.’ഇന്ത്യയിലെ യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി പറഞ്ഞു









