ന്യൂഡല്‍ഹി: ബംഗ്ലാദേശിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരക്കുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ പ്രധാന വിക്കറ്റ് കീപ്പറാകും.Malayali player Sanju Samson will be the main wicket keeper in the team led by Suryakumar Yadav
യുവപേസര്‍ മയാങ്ക് യാദവ്, ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. സ്പിന്നര്‍ വരുണ്‍ചക്രവര്‍ത്തി, വിക്കറ്റ്കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മ എന്നിവര്‍ ചെറിയ ഇടവേളക്ക് ശേഷം മടങ്ങിയെത്തിയപ്പോള്‍ ഇഷാന്‍ കിഷനെ പരിഗണിച്ചില്ല.
ഒക്ടോബര്‍ ആറിന് ഗ്വാളിയോറിലാണ് ആദ്യ ടി20 മത്സരം. യുവതാരങ്ങളായ അഭിഷേക് ശര്‍മ, റിയാന്‍ പരാഗ് എന്നിവരും ടീമിലുണ്ട്. ഒന്‍പതിന് ന്യൂഡല്‍ഹിയിലും 12ന് ഹൈദരാബാദിലുമാണ് മറ്റു മത്സരങ്ങള്‍.
ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ്(ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ,സഞ്ജു സാംസണ്‍, റിങ്കു സിങ്, ഹര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയി, വരുണ്‍ ചക്രവര്‍ത്തി, ജിതേഷ് ശര്‍മ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, മയങ്ക് യാദവ്