ഭൗമശാസ്ത്ര മന്ത്രാലയത്തിന് 2 രണ്ട് സൂപ്പർ കംപ്യൂട്ടറുകൾ കൂടി എത്തി. കാലാവസ്ഥ നിരീക്ഷിക്കാൻ വേണ്ടിയാണ് ഇവ ഉപയോഗപ്പെടുത്തുക.. 850 കോടി ചെലവിട്ട് നിർമിച്ച ഇവ ചുഴലിക്കാറ്റ്, മേഘവിസ്ഫോടനം പോലുള്ള പ്രതികൂല കാലാവസ്ഥയും മുൻകൂട്ടി പ്രവചിക്കും. Arka and Arunika will see everything; Price 850 crores, acquired by India
‘പരം രുദ്ര’ സൂപ്പർ കംപ്യൂട്ടിങ് സിസ്റ്റവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. അർക്ക, അരുണിക എന്നാണ് കംപ്യൂട്ടറുകളുടെ പേര്. ഇവ കൂടി ചേരുന്നതോടെ, കാലാവസ്ഥ നിരീക്ഷണ കംപ്യൂട്ടിങ് ശേഷി സെക്കൻഡിൽ 22,000 ട്രില്യൺ ഓപ്പറേഷൻസ് (22 പെറ്റാഫ്ലോപ്സ്) ആയി ഉയരും.
മുൻപ് 6.8 പെറ്റാഫ്ലോപ്സ് ആയിരുന്നു ശേഷി. ഒരു ചതുരശ്ര കിലോമീറ്ററോ അതിൽ കുറവോ ചുറ്റളവിലെ കാലാവസ്ഥ പ്രവചനം സാധ്യമാകും എന്നാണു കരുതുന്നത്.
പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റീരിയോളജി (ഐഐടിഎം), നോയിഡയിലെ നാഷനൽ സെന്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫൊർകാസ്റ്റിങ് എന്നിവിടങ്ങളിലാണ് ഇവ സ്ഥാപിക്കുന്നത്.