News4media TOP NEWS
യു.എ.ഇ ദേശീയദിനം: സ്വകാര്യ മേഖലയിലെയും ജീവനക്കാർക്ക് 2 ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു മുനമ്പം കേസിലെ നടപടികൾ റിപ്പോർട്ട് ചെയ്യേണ്ട: കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ മാധ്യമങ്ങൾക്ക് വിലക്ക് ശബരിമലയിൽ പതിനെട്ടാം പടിക്ക് സമീപത്തെ കൈവരിയിൽ പാമ്പ്; കണ്ടത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ, പിടികൂടി വനത്തിൽ തുറന്നുവിട്ടു

ഈ പോക്ക് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലേക്ക് തന്നെ; പിവി അന്‍വര്‍ തുറക്കുന്നത് പുതിയൊരു യുദ്ധമുഖം; വിദേശത്ത് നിന്നും കൊണ്ടുവന്ന സ്വർണ്ണം പൊലീസുകാർ തട്ടിയെടുത്ത വീഡിയോ പുറത്തുവിട്ട് ഇടത് എം.എൽ.എ

ഈ പോക്ക് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലേക്ക് തന്നെ; പിവി അന്‍വര്‍ തുറക്കുന്നത് പുതിയൊരു യുദ്ധമുഖം; വിദേശത്ത് നിന്നും കൊണ്ടുവന്ന സ്വർണ്ണം പൊലീസുകാർ തട്ടിയെടുത്ത വീഡിയോ പുറത്തുവിട്ട് ഇടത് എം.എൽ.എ
September 26, 2024

മുഖ്യമന്ത്രി പിണറായി വിജയന്റെ പേരെടുത്ത് പറഞ്ഞ് ഓരോ വിമര്‍ശനത്തിനും മറുപടി എണ്ണിപ്പറഞ്ഞ് പിവി അന്‍വര്‍ തുറക്കുന്നത് പുതിയൊരു യുദ്ധമുഖം. PV Anwar opens a new battlefront. 

വിദേശത്ത് നിന്നും കൊണ്ടുവന്ന സ്വർണ്ണം പൊലീസുകാർ തട്ടിയെടുത്തുവെന്നതിന്റെ തെളിവുകൾ പുറത്ത് വിട്ട് പിവി അൻവർ എംഎൽഎ. പ്രത്യേക വാർത്താ സമ്മേളനത്തിലൂടെയാണ് വെളിപ്പെടുത്തൽ. 

കരിപ്പൂർ എയർപോർട്ട് സ്വർണക്കടത്ത് സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ തയ്യാറുണ്ടോയെന്ന് മുഖ്യമന്ത്രിയെ അൻവർ വെല്ലുവിളിച്ചു. 

പി ശശിയും എഡിജിപി അജിത് കുമാറും സുജിത്ത് ദാസും ചേർന്ന് എത്ര സ്വർണ്ണം തട്ടിയെടുത്തുവെന്ന് അന്വേഷിക്കണം. അതല്ല എഡിജിപി എം.ആർ അജിത്ത് കുമാർ എഴുതി കൊടുക്കുന്ന വാറോല വായിക്കേണ്ട ഗതികേടിലാണോ മുഖ്യമന്ത്രിയെന്നും അൻവർ ചോദിച്ചു.

2023ൽ വിദേശത്തു നിന്ന് എത്തിയ കുടുംബം അനുഭവം വ്യക്തമാക്കുന്ന വിഡിയോ ആണ് പുറത്ത് വിട്ടത്. എയർപ്പോട്ടിന് പുറത്ത് വെച്ചാണ് പൊലീസ് സ്വർണ്ണം പിടിച്ചത്. പിടിച്ചെടുത്ത സ്വർണ്ണത്തിന്റെ പകുതിയോളം പൊലീസ് മോഷ്ടിച്ചു. 

900 ഗ്രാം സ്വർണ്ണത്തിൽ 500 ഗ്രാമിലേറെയാണ് പൊലീസ് മുക്കിയത്. 300 ഗ്രാമിന് മുകളിൽ സ്വർണ്ണം മാത്രമാണ് കണക്കിലുണ്ടായിരുന്നത്. ബാക്കി സ്വർണ്ണം പൊലീസ് തട്ടിയെടുക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു.

പാസ്പോട്ടും ഫോണും പിടിച്ചുവെച്ചു. ഒന്നരമാസത്തിന് ശേഷം പാസ്പോർട്ട് ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയപ്പോൾ മഞ്ചേരി കോടതിയിൽ ചെല്ലാനാണ് ആവശ്യപ്പെട്ടത്. അവിടെ വെച്ചാണ് രേഖകൾ പരിശോധിക്കുന്നതും സ്വർണ്ണ തൂക്കത്തിലെ വ്യത്യാസം മനസിലാകുന്നതും. 

500 ലേറെ ഗ്രാം പൊലീസ് മുക്കിയെന്നും അൻവർ പുറത്ത് വിട്ട വീഡിയോയിലൂടെ കുടുംബം ആരോപിച്ചു. സ്വർണം പോലീസ് മോഷ്ടിക്കുന്നില്ല. ഉരുക്കി വേർ തിരിക്കുമ്പോൾ തൂക്കം കുറയുന്നതാണെന്നാണ് മുഖ്യമന്ത്രി മുൻപ് വിശദീകരിച്ചിരുന്നു. 

ആ വാദത്തെ തിരുത്തുകയാണ് അൻവർ. പൊലീസിനെതിരായ തെളിവ് വീഡിയോ ആണ് വാർത്താ സമ്മേളനത്തിൽ പി.വി അൻവർ പുറത്ത് വിട്ടത്.

സിറ്റിങ് ജഡ്ജിയെ വച്ച് സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊണ്ട് 158 കേസുകള്‍ പുനരന്വേഷിക്കാന്‍ മുഖ്യമന്ത്രി തയാറാണോയെന്ന് വീണ്ടും ചോദിക്കുകയാണ്. പൊലീസ് പിടികൂടുന്ന സ്വര്‍ണത്തിന്റെ പകുതി പോലും കസ്റ്റംസിനു കിട്ടുന്നില്ല. 30 മുതല്‍ 50 ശതമാനം വരെ സ്വര്‍ണം വിഴുങ്ങുകയാണ്. മുഖ്യമന്ത്രി ഇത് മനസിലാക്കണമെന്നും പി വി അന്‍വര്‍ എംഎല്‍എ പറഞ്ഞു.

‘കാട്ടുകള്ളനായ പി ശശിയെ താഴെ ഇറക്കണമെന്ന് ഞാന്‍ ദൃഢപ്രതിജ്ഞയെടുത്തു. മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ എട്ടു മാസം മുന്‍പ് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചു. പി ശശിയും എഡിജിപിയും ചതിക്കുമെന്നാണ് അന്ന് ഞാന്‍ പറഞ്ഞത്. എനിക്ക് ഇപ്പോള്‍ ഒരു കാര്യം പറയാനുണ്ട്. 

അപ്പോള്‍ അദ്ദേഹം ചിരിച്ചു. നീ പറയൂ എന്ന് പറഞ്ഞു. 2021 ല്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നത് സിഎമ്മിന്റെ വ്യക്തിപ്രഭാവം കൊണ്ടാണ്. ഞാന്‍ വരെ ജയിച്ചത് അങ്ങനെയാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കത്തി ജ്വലിച്ചിരിക്കുന്ന ഒരു സൂര്യന്‍ ആയിരുന്നു സിഎം. പക്ഷേ സിഎം അറിയുന്നില്ല ആ സൂര്യന്‍ കെട്ടുപോയിട്ടുണ്ട്. 

സൂര്യന്‍ കെട്ടുപോയി കേരളത്തിലെ പൊതുസമൂഹത്തില്‍. നെഞ്ച് തട്ടിയാണ് പറയുന്നത്. സിഎമ്മിന്റെ ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് ഇറങ്ങിയിട്ടുണ്ട്. നാട്ടില്‍ നടക്കുന്നത് സിഎം അറിയുന്നില്ല. അത് തിരിച്ചുകയറിയിട്ടുണ്ട് പൂജ്യത്തില്‍ നിന്ന്.

 25 ശതമാനം മുതല്‍ 30 ശതമാനം വരെ സാധാരണക്കാരായ ജനങ്ങള്‍ക്കും കമ്മ്യൂണിസ്‌റുകാര്‍ക്കും സിഎമ്മിനോട് വെറുപ്പാണ്. മുഴുവന്‍ കാരണക്കാരന്‍ അവനാണ് സിഎമ്മേ. പി ശശിയുടെ കാബിന്‍ ചൂണ്ടിക്കാണിച്ച് ഞാന്‍ പറഞ്ഞു’- പി വി അന്‍വര്‍ എംഎല്‍എ തുറന്നടിച്ചു.

താൻ എഴുതി നൽകിയ പരാതിയിൽ അന്വേഷണം കൃത്യമായി നടക്കുമെന്ന് പാർട്ടി നൽകിയ ഉറപ്പ് പാടെ ലംഘിച്ചതായും പി വി അൻവർ ആരോപിച്ചു. ഇന്നലെ വരെ പാർട്ടിൽ തനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത് അവസാനിച്ചു. ഇനി പരാതികളുമായി ഹൈക്കോടതിയിലേക്ക് പോകുമെന്നും പി വി അൻവർ മാധ്യമങ്ങളോട് പറഞ്ഞു.

‘എന്റെ പരാതിയിൽ കേസ് അന്വേഷണം ശരിയായ രീതിയിൽ അല്ല നടക്കുന്നത്. എസ്പി ഓഫീസിലെ മരംമുറി കേസിലും സ്വർണം പൊട്ടിക്കൽ കേസിലും അന്വേഷണം കാര്യക്ഷമമല്ല. എഡിജിപി എം ആർ അജിത് കുമാറിനെതിരായ കേസ് അേേന്വഷണവും ശരിയായ ദിശയിലല്ല. 

ഉന്നയിച്ച വിഷയങ്ങളിൽ രക്ഷപ്പെടാൻ മുഖ്യമന്ത്രി എന്നെ കുറ്റവാളിയാക്കാനാണ് ശ്രമിക്കുന്നത്. കള്ളക്കടത്തുകാരുമായി തനിക്ക് ബന്ധമുള്ളപ്പോലെയാണ് അദ്ദേഹം സംസാരിച്ചത്. കള്ളക്കടത്തുകാരെ മഹത്വവത്കരിച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നെ കുറ്റവാളിയാക്കുകയാണ്. പി ശശിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ പാർട്ടിയിൽ വിശ്വാസം ഉണ്ടായിരുന്നു. 

എന്നാൽ ഇന്നലത്തോടെ ആ വിശ്വാസവും ഇല്ലാതായി. പി ശശിക്കെതിരെയുള്ള ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് പാർട്ടി സെക്രട്ടറി പറഞ്ഞത്. പരാതിയിൽ കഴമ്പില്ലെങ്കിൽ അതിന്റെ അർഥം പരാതി ചവറ്റുകുട്ടയിൽ എന്നല്ലേ. 

ഇത് എനിക്ക് വലിയ ഡാമേജ് ഉണ്ടാക്കി. നീതിപൂർവ്വമായ ഒന്നും നടക്കുന്നില്ല. പരാതിയുമായി നിയമവഴിയിലേക്ക് നീങ്ങും. ഹൈക്കോടതിയെ സമീപിക്കും’- അൻവർ പറഞ്ഞു.

‘ഞാൻ സിപിഎമ്മുമായി സഹകരിക്കാൻ തുടങ്ങിയിട്ട് എട്ടുവർഷമായിട്ടുള്ളൂ എന്നാണ് ചിലരുടെ വിചാരം. യഥാർഥത്തിൽ ഡിഐസി കോൺഗ്രസിലേക്ക് പോയത് മുതൽ സിപിഎമ്മുമായി ഞാൻ സഹകരിക്കുന്നുണ്ട്. ഇവിടെ നിന്ന് എന്നെ പിടിച്ചുകൊണ്ടുപോകുമോ എന്ന് എനിക്ക് അറിയില്ല.

അജിത് കുമാർ എന്ന നൊട്ടോറിയസ് ക്രിമിനൽ അതും ചെയ്യും. മലപ്പുറം ജില്ലാ സെക്രട്ടറിയെ വിളിച്ച് കാര്യങ്ങൾ അറിയാൻ മുഖ്യമന്ത്രിക്ക് സാധിക്കും. പക്ഷേ ഞാൻ ഉന്നയിച്ച കാര്യങ്ങളെ കുറിച്ച് ജില്ലാ സെക്രട്ടറിയോട് ചോദിക്കാൻ പോലും അദ്ദേഹം തയ്യാറായില്ല. അജിത് കുമാർ എഴുതി കൊടുത്ത കഥയും തിരക്കഥയും മുഖ്യമന്ത്രി വായിക്കുകയാണ്. ഞാൻ ഇന്നലെ രണ്ടുമണിക്കാണ് കിടന്നത്. എന്റെ പിന്നിൽ പൊലീസ് ഉണ്ട്. ഇന്നലെ രാത്രിയും വീടിന് അടുത്ത് രണ്ടു പൊലീസുകാർ ഉണ്ടായിരുന്നു’- പി വി അൻവർ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി തന്നെ കള്ളക്കടത്തുകാരനായി ചിത്രീകരിച്ചതിലുളള അമര്‍ഷമാണ് അന്‍വര്‍ കടുത്ത നിലപാടിലേക്ക് കടന്നതിന് പിന്നില്‍. എഡിജിപി എംആര്‍ അജിത്കുമാര്‍ എഴുതി നല്‍കിയത് മുഖ്യമന്ത്രി വായിക്കുകയാണ് ചെയ്തതെന്ന പരിഹാസവും അന്‍വര്‍ ഉന്നയിച്ചിട്ടുണ്ട്. 

ഇത്രയും കടുത്ത ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് മലപ്പുറത്തെ പാര്‍ട്ടി നേതൃത്വവുമായെങ്കിലും മുഖ്യമന്ത്രി ഒന്ന് സംസാരിക്കാമായിരുന്നു എന്നാണ് അന്‍വര്‍ പറയുന്നത്. മുഖ്യമന്ത്രി ചതിക്കുകയായിരുന്നു. തന്നെ കുഴിയിലാക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്നും അന്‍വര്‍ ആരോപിച്ചു. 

സര്‍ക്കാരില്‍ നിന്നും നീതി ലഭിക്കില്ലെന്ന് വ്യക്തമായതോടെ ഇനി ഹൈക്കോടതിയെ സമീപിക്കുമെന്നുമാണ് അന്‍വറിന്റെ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഇതെല്ലാം ഒരു ഭരണ കക്ഷി എംഎല്‍എയുടെ ഭാഗത്ത് നിന്നാണ് ഉണ്ടായിരിക്കുന്നത്. ഇത് നല്‍കുന്നത് വ്യക്തമായ സൂചന തന്നെയാണ്.

എംഎല്‍എ സ്ഥാനം രാജിവക്കാന്‍ പിവി അന്‍വര്‍ തീരുമാനിക്കുമോ എന്ന ഭയത്തിലാണ് സിപിഎം. പാര്‍ട്ടിക്കുള്ളില്‍ ഇത്തരമൊരു ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും മുഖ്യമന്ത്രിയോ സിപിഎമ്മോ ഒന്നും പരിഗണിക്കാത്തതില്‍ അന്‍വര്‍ അത്രത്തോളം അസ്വസ്ഥനാണ്. 

ഇതുതന്നെയാണ് ഈ ചര്‍ച്ചയ്ക്ക് കാരണം. പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെ സംരക്ഷിക്കുന്നതിനേക്കാള്‍ അന്‍വറിനെ ചൊടിപ്പിക്കുന്നത് ഒരു ഉദ്യോഗസ്ഥനു വേണ്ടി ഭരണകക്ഷിയുടെ ഒരു എംഎല്‍എയെ മുഖ്യമന്ത്രി തള്ളിപ്പറയുന്നതിലാണ്. എഡിജിപി അജിത് കുമാറിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും ഉണ്ടായത് പേരിന് ഒരു അന്വേഷണ പ്രഖ്യാപനം മാത്രമാണ്.

മുപ്പത് വര്‍ഷത്തോളം കോണ്‍ഗ്രസിന്റെ കുത്തകയായിരുന്ന നിലമ്പൂരിനെ വീണ്ടും ചുവപ്പിച്ചതിന്റെ പരിഗണന ലഭിക്കാത്തതില്‍ ആദ്യം മുതല്‍ തന്നെ അന്‍വര്‍ അസ്വസ്ഥനായിരുന്നു. 

കെടി ജിലീലിന് ആദ്യവട്ടം മന്ത്രിയാകാന്‍ അവസരം നല്‍കിയപ്പോള്‍ രണ്ടാം പിണറായി മന്ത്രിസഭയില്‍ അന്‍വര്‍ മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ നറുക്ക് വീണത് വി അബ്ദുറഹിമാനായിരുന്നു. ഇനിയും അവഗണനയില്‍ മുന്നോട്ട് പോകേണ്ടെന്ന തീരുമാനിച്ചാല്‍ അന്‍വറിനെ അറിയുന്നവർക്ക് അതിൽ അതിശയമുണ്ടാകില്ല.

ഇടതു സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നും ഏറെ അകന്ന അവസ്ഥയിലാണെന്ന് അന്‍വര്‍ ക്യാംപ് കണക്കു കൂട്ടുന്നുണ്ട്. സ്ഥാനാര്‍ത്ഥിയുടെ മികവില്‍ ആലത്തൂരില്‍ നേടിയ വിജയം ഒഴിച്ചാല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇത് പ്രകടവുമാണ്. 

മുഖ്യമന്ത്രിയും ഒരുപരിധി വരെ പാര്‍ട്ടിയില്‍ നിന്നും ജനങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്ന സമയത്ത് ഒരു ഉപതിരഞ്ഞെടുപ്പ് അനായാസമാണെന്നും അവര്‍ കണക്ക് കൂട്ടുന്നു. തിരുവായ്ക്ക് എതിര്‍വായില്ലാത്ത മുഖ്യമന്ത്രിക്കും വിശ്വസ്തര്‍ക്കുമെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചതും നേട്ടമാകുമെന്നാണ് അന്‍വറിന്റെ വിലയിരുത്തല്‍.

അന്‍വറിനെ വലിയ ശത്രുവായി കണ്ടിരുന്ന മുസ്ലിം ലീഗില്‍ നിന്നു പോലും അന്‍വറിന് പരസ്യമായ പിന്തുണ ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് രാജി എന്ന വജ്രായുധം പ്രയോഗിക്കുമോയെന്ന് സിപിഎം ഭയക്കുന്നത്. 

അന്‍വറിൻ്റെ രാജിയുണ്ടായാല്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കാന്‍ ഒന്നുമില്ലെന്ന് മലപ്പുറം ജില്ലയില്‍ നിന്ന് തന്നെ നേതൃത്വത്തിന് സന്ദേശം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

ആരുടേയും പിന്തുണ സ്വീകരിക്കാതെ സ്വതന്ത്രനായി മത്സരിക്കുക എന്ന നീക്കമാണ് അന്‍വറിന്റെ മനസിലെന്നാണ് വിവരം. ഈ തീരുമാനത്തില്‍ അന്‍വര്‍ എത്തിയതിന്റെ സൂചനയാണ് ഇത്രയും നാള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ മാത്രം ഉന്നയിച്ച ആരോപണങ്ങളില്‍ ഇത്തവണ മുഖ്യമന്ത്രിയെ കൂടി ചേര്‍ത്തത്. 

സിപിഎമ്മിന് തന്നെ വേണ്ടെങ്കില്‍ വേറെ വഴിതേടുമെന്ന് കഴിഞ്ഞയാഴ്ച തന്നെ പറഞ്ഞിട്ടുണ്ട്. വേണ്ടെങ്കില്‍ പാര്‍ട്ടി പറയട്ടെ, അതുവരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും പോരാടുമെന്നാണ് അന്‍വര്‍ പറയുന്നത്. ഇടത് എംഎല്‍എ കുപ്പായത്തിലുള്ള അന്‍വറിനേക്കാള്‍ അപകടകാരിയാണ് ബന്ധം ഉപേക്ഷിച്ച് പൊതുസമൂഹത്തിലേക്ക് ഇറങ്ങുന്ന അന്‍വറെന്ന് സിപിഎമ്മിന് നന്നായി അറിയാം.

തികച്ചും പ്രവചനാതീതനാണ് പിവി അന്‍വര്‍. രാജി എന്ന വഴി സ്വീകരിച്ചാൽ നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് വരും. ഇടതു പിന്തുണയില്ലാത്ത അന്‍വര്‍ സ്വതന്ത്രനായി മത്സരിച്ചാലും ജയസാധ്യത ഉണ്ടെന്നാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്. വിജയിക്കാൻ കഴിഞ്ഞില്ലെങ്കില്‍ പോലും ശക്തമായ മത്സരത്തില്‍ അദ്ദേഹം രണ്ടാം സ്ഥാനത്ത് എങ്കിലും എത്തും. 

ഇടത് വോട്ടുകളില്‍ അതിശക്തമായി വിള്ളല്‍ വീഴുന്നതോടെ ദയനീയമായ പരാജയമായിരിക്കും ഭരണമുന്നണിയെ കാത്തിരിക്കുന്നത്. ജില്ലാ നേതൃത്വവും ഈ സാഹചര്യം സംസ്ഥാന നേതൃത്വത്തെ ബോധിപ്പിച്ചിട്ടുണ്ട്. അന്‍വര്‍ പെട്ടെന്ന് രാജിവച്ചാല്‍ നിലമ്പൂര്‍ കൂടാതെ വയനാട് ലോക്‌സഭാ മണ്ഡലത്തിലേയും ചേലക്കര, പാലക്കാട് എന്നീ നിയമസഭാ മണ്ഡലങ്ങളിലേയും തിരഞ്ഞെടുപ്പിനെ ഇത് കാര്യമായി സ്വാധീനിക്കുമെന്ന അപകടവും പാർട്ടി കാണുന്നുണ്ട്.

മുസ്ലിം ന്യൂനപക്ഷ വിഭാഗം നിര്‍ണായകമായ മണ്ഡലമാണ് നിലമ്പൂര്‍. എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് ഉന്നതരുമായി നടത്തിയ കൂടിക്കാഴ്ചയടക്കം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. എഡിജിപിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച അന്‍വര്‍ മത്സരിച്ചാല്‍ അത് ഉറപ്പായും നേട്ടമാകും. 

കൂടാതെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തുന്നു എന്ന് ആരോപിച്ച് നടത്തിയ നിയമപോരാട്ടങ്ങളും മുസ്ലീം സമൂഹത്തിൽ അൻവറിൻ്റെ സ്വീകാര്യത കൂട്ടിയിട്ടുണ്ട്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങിയാലത് പിണറായി വിജയന്റെയും സര്‍ക്കാരിന്റെയും ലിറ്റ്മസ് ടെസ്റ്റായി വിലയിരുത്തപ്പെടും. അതില്‍ അന്‍വര്‍ വിജയിച്ചാലോ മുന്നണി സ്ഥാനാര്‍ത്ഥിയെ പിന്തള്ളി രണ്ടാം സ്ഥാനത്ത് എത്തിയാലോ അത് സിപിഎമ്മിന് പരാജയത്തിന് തുല്യമാകും. 

പാർട്ടിയേക്കാളേറെ അത് പിണറായി വിജയൻ്റെ പരാജയമായി വിലയിരുത്തപ്പെടുകയും ചെയ്യും. അത് സിപിഎമ്മിനെയും മുഖ്യമന്ത്രിയേയും കൊണ്ടെത്തിക്കുന്നത് പ്രവചനാതീതമായ രാഷ്ട്രീയ പ്രതിസന്ധിയിലേക്കായിരിക്കും.

2016ല്‍ കോണ്‍ഗ്രസ് വിട്ട് നിലമ്പൂരില്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച അന്‍വര്‍ 11,504 വോട്ടിനാണ് വിജയിച്ചത്. മുപ്പത് വര്‍ഷത്തോളം ആര്യാടന്‍ മുഹമ്മദ് കൈവശം വച്ചിരുന്ന മണ്ഡലമാണ് അന്‍വര്‍ ഇടതിനൊപ്പമാക്കിയത്. അന്ന് പരാജയപ്പെടുത്തിയത് ആര്യടന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിനെ. 

പിന്നീട് വിവാദങ്ങള്‍ ഏറെ ഉണ്ടായി. അന്‍വര്‍ നിലമ്പൂരിലില്ലെന്നും ഖാനയില്‍ ബിസിനസ് ചെയ്യുകയാണെന്നുമെല്ലാം വിവാദമുണ്ടായി. എന്നിരുന്നാലും 2021ല്‍ 2,700 വോട്ടിന് വിജയിച്ച് അന്‍വര്‍ തന്നെ നിലമ്പൂരില്‍ നിന്നും നിയമസഭയിലെത്തി. 

2019ല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ അന്‍വറിനെ ഇറക്കി ഒരു പരീക്ഷണവും സിപിഎം നടത്തിയിരുന്നു. ഈ പഴയ ചാവേര്‍ തന്നെയാണ് ഇപ്പോള്‍ സിപിഎമ്മിനും പിണറായിക്കും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന തരത്തിലേക്ക് മാറിയിരിക്കുന്നത് എന്നതാണ് വലിയ കൌതുകം

Related Articles
News4media
  • Kerala
  • News

ആ കണക്കുകൾ ശരിയല്ല; 2,14,137 രൂപ ഡ്രഗ്സ് ഇൻസ്പെക്ടർ പലിശ സഹിതം തിരിച്ചടക്കണമെന്ന് ധനകാര്യ റിപ്പോർട്ട...

News4media
  • International
  • Top News

യു.എ.ഇ ദേശീയദിനം: സ്വകാര്യ മേഖലയിലെയും ജീവനക്കാർക്ക് 2 ദിവസം ശമ്പളത്തോട് കൂടിയ അവധി

News4media
  • Kerala
  • News

അമേരിക്കയിൽ പിറന്നാൾ ആഘോഷങ്ങൾക്കിടെ സ്വന്തം തോക്കിൽ നിന്ന് വെടിപൊട്ടി; ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന...

News4media
  • Kerala
  • News

എഴ് ജില്ലയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ; അതിഥി തൊഴിലാളികളെ ജോലിക്ക് കയറ്റാൻ കൈക്കൂലി വാങ്ങുന്നത് 1000 രൂ...

News4media
  • Kerala
  • News
  • Top News

പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു

News4media
  • Kerala
  • Top News

മുനമ്പം കേസിലെ നടപടികൾ റിപ്പോർട്ട് ചെയ്യേണ്ട: കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ മാധ്യമങ്ങൾക്ക് വിലക്ക്

News4media
  • Kerala
  • News

അൻവറിന് പിന്നിൽ അധോലോകം; ഉന്നം മുഖ്യമന്ത്രി, പി.വി അൻവർ എം.എൽ.എയ്‌ക്കെതിരെ ക്രിമിനൽ അപകീർത്തിക്കേസ് ...

News4media
  • Kerala
  • News

ചേലക്കരയിൽ മുഖ്യമന്ത്രി പ്രചാരണം നടത്തവേ പോലീസിന് പണികൊടുത്ത് പി.വി.അന്‍വര്‍; മുഖ്യമന്ത്രിയുടെ വാഹനവ...

News4media
  • Kerala
  • News

പി.വി. അൻവർ എം.എൽ.എ ആലുവയിൽ നിർമിക്കുന്ന സപ്ത നക്ഷത്ര ഹോട്ടൽ പൊളിക്കേണ്ടിവരുമോ? അൻവറിനും പഞ്ചായത്ത് ...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]