web analytics

സിദ്ദിഖിന് പകരക്കാരനായി രഞ്ജി പണിക്കര്‍! സിദ്ദിഖിന്‍റെ ഒളിവ് ജീവിതം മലയാള സിനിമ ചിത്രീകരണത്തെ ബാധിക്കുമോ?

മലയാള സിനിമയില്‍ തിരക്കുള്ള നടന്‍മാരില്‍ ഒരാളായ സിദ്ദിഖിന്‍റെ തിരോധാനം മലയാള സിനിമയുടെ ചിത്രീകരണത്തെ ബാധിക്കുമോ?Will Siddique’s disappearance affect the shooting of Malayalam movies?

നിരവധി തമിഴ് പ്രോജക്‌ട് അടക്കമുള്ള സിനിമകളാണ് സിദ്ദിഖിന്‍റെ പരിഗണനയില്‍ ഉണ്ടായിരുന്നത്. ചിത്രീകരണം പാതിവഴിയിൽ നിൽക്കുന്ന ബിഗ് ബജറ്റ് മോഹൻലാൽ ചിത്രം ‘റാം’ ഉടന്‍ പുനരാരംഭിക്കുമെങ്കില്‍, സിദ്ദിഖ് എന്ന നടന്‍റെ അഭാവം മലയാള സിനിമയ്ക്ക് ബുദ്ധിമുട്ടാകും.

മുൻനിര ചിത്രങ്ങൾക്ക് സിദ്ദിഖിന്‍റെ അഭാവം നിലവിലെ സാഹചര്യത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയില്ലെന്ന് മുന്‍നിര പ്രൊഡക്ഷൻ കൺട്രോളര്‍മാരും, എ.എസ് ദിനേശ് അടക്കമുള്ള പിആർഒകളും അഭിപ്രായപ്പെട്ടു.നിലവിൽ രണ്ട് മലയാള ചിത്രങ്ങളിലാണ് സിദ്ദിഖ് അഭിനയിച്ചു കൊണ്ടിരുന്നത്.

അജു വർഗീസ് കേന്ദ്ര കഥാപാത്രമാകുന്ന ‘പടക്കുതിര’ ആണ് ഒരു ചിത്രം. സിനിമയില്‍ ഒരു മുഴുനീള കഥാപാത്രമായി സിദ്ദിഖിനെ കാസ്‌റ്റ് ചെയ്‌തിരുന്നു. സലോണ്‍ സൈമൺ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം മൂവാറ്റുപുഴയിൽ പുരോഗമിക്കുകയാണ്.

‘പടക്കുതിര’യുടെ ചിത്രീകരണം പുരോഗമിക്കുന്ന സമയത്താണ് സിദ്ദിഖിനെതിരെ ലൈംഗികാരോപണം ഉണ്ടാകുന്നതും, അമ്മ അസോസിയേഷൻ ജനറൽ സെക്രട്ടറി സ്ഥാനം രാജി വയ്ക്കുന്നത് അടക്കമുള്ള സംഭവ വികാസങ്ങൾ നടക്കുന്നതും.

ഇതോടെ സിദ്ദിഖിന് സിനിമയുടെ ഭാഗമാകുന്നതിനുള്ള ബുദ്ധിമുട്ടുകൾ മനസ്സിലാക്കി നടന്‍റെ അനുവാദത്തോടെ രഞ്ജി പണിക്കരെ ഈ റോളിലേയ്‌ക്ക് കാസ്‌റ്റ് ചെയ്‌തു. സിദ്ദിഖ് അഭിനയിച്ച രംഗങ്ങൾ ഇതിനോടകം രഞ്ജി പണിക്കരെ വച്ച് അണിയറ പ്രവർത്തകർ റീ ഷൂട്ട് ചെയ്‌തു.

‘മാളികപ്പുറം’ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുടെ രചനയിൽ ഒരുങ്ങുന്ന ‘ആനന്ദ് ശ്രീബാല’ എന്ന ചിത്രത്തിലും സിദ്ദിഖ് ഒരു പ്രധാന വേഷം കൈകാര്യം ചെയ്‌തിരുന്നു. അർജുൻ അശോകൻ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് വിഷ്‌ണു വിനയ് ആണ്.

എന്നാൽ ഈ ചിത്രത്തില്‍ സിദ്ദീഖ് തന്‍റെ റോള്‍ അഭിനയിച്ച് പൂർത്തിയാക്കിയിട്ടുണ്ട്.ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’, ഉല്ലാസ് കൃഷ്‌ണ സംവിധാനം ചെയ്യുന്ന സിജു വിൽസൺ പ്രധാന വേഷത്തിലെത്തുന്ന ‘പുഷ്‌പകവിമാനം’ തുടങ്ങി ചിത്രങ്ങളും സിദ്ദിഖ് തന്‍റെ റോള്‍ പൂർത്തിയാക്കിയിട്ടുണ്ട്.

അതേസമയം കഴിഞ്ഞ മൂന്ന് മാസമായി സിദ്ദിഖ് ഏറ്റെടുക്കുന്ന സിനിമകളിൽ കുറവ് സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അമ്മ സംഘടനയുമായി ബന്ധപ്പെട്ട ചുമതലകൾ ഏറ്റെടുത്ത ശേഷമാണ് സിനിമകള്‍ കുറഞ്ഞതെന്നും റിപ്പോര്‍ട്ടുണ്ട്

spot_imgspot_img
spot_imgspot_img

Latest news

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള പൊലീസ് 

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള...

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ, അയോഗ്യത കുരുക്ക് 

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ,...

99 വർഷം അല്ല പാട്ടക്കാലാവധി പരമാവധി 12 വർഷം;  കരട് നയം  തയ്യാറാക്കി സർക്കാർ

99 വർഷം അല്ല പാട്ടക്കാലാവധി പരമാവധി 12 വർഷം;  കരട് നയം ...

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ വിശദ പരിശോധനക്ക് സിപിഎം

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ...

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല നടൻ...

Other news

17 വയസ്സുകാരിയെ രാത്രിമുഴുവൻ കൂട്ടബലാൽസംഗം ചെയ്ത് മൂന്നു യുവാക്കൾ; സംഭവം ഹരിയാനയിൽ: വൻ പ്രതിഷേധം

17 വയസ്സുകാരിയെ രാത്രിമുഴുവൻ കൂട്ടബലാൽസംഗം ചെയ്ത് മൂന്നു യുവാക്കൾ ഗുരുഗ്രാം: ഹരിയാനയിലെ നൂഹ്...

ആർക്കും വേണ്ടാതെ കിടക്കുന്നത് കോടികൾ; പ്രത്യേക ക്യാമ്പ് കോഴിക്കോട്

ആർക്കും വേണ്ടാതെ കിടക്കുന്നത് കോടികൾ; പ്രത്യേക ക്യാമ്പ് കോഴിക്കോട് കോഴിക്കോട്: ജില്ലയിലെ വിവിധ...

പീഡനക്കേസ് ഇരകൾ കൂറുമാറിയാൽ നഷ്‌ടപരിഹാരം തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി

പീഡനക്കേസ് ഇരകൾ കൂറുമാറിയാൽ നഷ്‌ടപരിഹാരം തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി ന്യൂഡൽഹി: ലൈംഗിക പീഡനക്കേസുകളിലെ ഇരകൾക്ക്...

വാഴയിലയിൽ അവലും മലരും പഴവുമായി സ്റ്റേഷനിലെത്തി ‘നിന്നെ ഞാൻ ശരിയാക്കു’മെന്ന് ഭീഷണി; സി.പി.എം നേതാവായ മുൻ കൗൺസിലർക്കെതിരെ അന്വേഷണം

സ്റ്റേഷനിലെത്തി ഭീഷണി; സി.പി.എം നേതാവായ മുൻ കൗൺസിലർക്കെതിരെ അന്വേഷണം ഇരവിപുരം: ഇരവിപുരം പൊലീസ്...

ഭാര്യയുടെ ചികിത്സ സാമ്പത്തികമായി തകർത്തു; പണം കണ്ടെത്താൻ ലോട്ടറി നടത്തി പ്രവാസി, ഒന്നാം സമ്മാനം സ്വന്തം വീട്, അറസ്റ്റിൽ

ഭാര്യയുടെ ചികിത്സ; പണം കണ്ടെത്താൻ ലോട്ടറി നടത്തി പ്രവാസി, അറസ്റ്റിൽ കണ്ണൂർ: കായംകുളം...

ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങൾ തടസപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ബജറംഗ് ദൾ പ്രവർത്തകർ

ക്രിസ്മസ് ആഘോഷങ്ങൾ തടസപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ബജറംഗ് ദൾ പ്രവർത്തകർ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ...

Related Articles

Popular Categories

spot_imgspot_img